പത്തനംതിട്ട ∙ അബാൻ മേൽപാലം നിർമാണത്തിനായി സ്വകാര്യ ബസ് സ്റ്റാൻഡിലേക്കുള്ള റോഡ് അടച്ചതോടെ വാഹനങ്ങൾ മിനി സിവിൽ സ്റ്റേഷൻ വഴി എത്തിയത് ഗതാഗത കുരുക്ക് വർധിപ്പിച്ചു.
ടൗൺ സ്ക്വയറിനു സമീപത്തെ മേൽപാലത്തിന്റെ 2 സ്പാൻ നിർമാണത്തിനാണ് ഇന്നലെ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്നു ടൗൺ സ്ക്വയർ ജംക്ഷനിലേക്കുള്ള റോഡ് അടച്ചത്.
ജംക്ഷനിലും ബസ് സ്റ്റാൻഡിന് അടുത്തും വഴി അടച്ചിട്ടുണ്ട്. മുത്തൂറ്റ് ആശുപത്രിയുടെ ഭാഗത്തേക്കുള്ള റിങ് റോഡ് പൂർണമായും അടച്ച് പാലത്തിന്റെ തൂണുകളുടെ പണികൾ കഴിഞ്ഞ ആഴ്ച ആരംഭിച്ചു. കൂടാതെ പാലത്തിന്റെ സ്പാൻ നിർമാണത്തിനുള്ള തട്ടടിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി.
വഴി പൂർണമായും അടച്ചതോടെ ടൗൺ സ്ക്വയർ ഭാഗത്തുനിന്ന് മുത്തൂറ്റ് ആശുപത്രിയിലേക്ക് നടന്നു പോകാനും ബുദ്ധിമുട്ടാണ്.
ടൗൺ സ്ക്വയറിൽ നിന്നു ഇരുവശത്തേക്കുമുള്ള റോഡ് അടച്ച് ഒരുപോലെ പണി തുടങ്ങിയതോടെ എല്ലാ വാഹനങ്ങളും മിനി സിവിൽ സ്റ്റേഷൻ വഴിയാണ് കടന്നു പോകുന്നത്. ഇത് വലിയ ഗതാഗത കുരുക്കിന് ഇടയാക്കി. പുനലൂർ, പത്തനാപുരം, കോന്നി, മലയാലപ്പുഴ, തണ്ണിത്തോട്, കുമ്പഴ, തേക്കുതോട്, വള്ളിക്കോട്–കോട്ടയം, പ്രമാടം, അടൂർ, പന്തളം, കോഴഞ്ചേരി, തിരുവല്ല, ചെങ്ങന്നൂർ, ഇലവുംതിട്ട
തുടങ്ങി എല്ലാ ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മിനി സിവിൽ സ്റ്റേഷനു മുൻപിൽ എത്തി തിരിഞ്ഞു വേണം സ്റ്റാൻഡിലേക്ക് പോകാൻ.
ഇതോടെ മിനി സിവിൽ സ്റ്റേഷനു മുൻപിലെ വാഹന നിര കിഴക്കോട്ട് കണ്ണങ്കര വരെ നീണ്ടു. പടിഞ്ഞാറ് ആലുക്കാസ് വരെയും എത്തി.
ഇഴഞ്ഞ് ഇഴഞ്ഞാണ് വാഹനങ്ങൾ നീങ്ങിയത്. പുനലൂർ, പത്തനാപുരം, മലയാലപ്പുഴ, തണ്ണിത്തോട് ഭാഗത്തേക്കുള്ള ബസുകൾ ഏറെ സമയം കുരുക്കിൽപെട്ടു.
ഇതുകാരണം ചില ബസുകൾക്ക് കൃത്യസമയത്ത് ഓടി എത്താൻ കഴിയാതെ വന്നു. കുറെ ബസുകൾ എസ്പി ഓഫിസ്, മൈലപ്ര പള്ളിപ്പടി, കുമ്പഴ വഴി തിരിഞ്ഞു പോയി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]