ശബരിമല ∙ കന്നിമാസ പൂജകൾക്കായി അയ്യപ്പ ക്ഷേത്ര 16ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരിയാണ് നട
തുറക്കുന്നത്. തുടർന്നു ഭക്തർക്കു ദർശനത്തിന് അവസരം ലഭിക്കും.
17 മുതൽ 21 വരെയാണ് കന്നിമാസ പൂജ. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.
പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും.
ദർശനത്തിനു വെർച്വൽ ക്യൂ ബുക്കിങ് വേണം.
ആഗോള അയ്യപ്പ സംഗമം പ്രമാണിച്ച് 19നും 20നും വെർച്വൽ ക്യൂവിലും സന്നിധാനത്ത് മുറികൾ അനുവദിക്കുന്നതിലും അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
സാധാരണ മാസപൂജയ്ക്കു പ്രതിദിനം 50,000 പേർക്കാണ് ദർശനത്തിനുള്ള വെർച്വൽ ക്യു അനുവദിക്കുന്നത്.
അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ദർശനത്തിനുള്ള സൗകര്യം ഒരുക്കുമെന്നു ദേവസ്വം ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ഇവർക്കു താമസിക്കുന്നതിനായി സന്നിധാനത്തെ എല്ലാ മുറികളും ഒഴിച്ചിട്ടിരിക്കുകയാണ്. ദർശനത്തിനു 19നും 20നും വെർച്വൽ ക്യൂ ബുക്കു ചെയ്യാൻ ശ്രമിക്കുന്നവർക്ക് ഒരു സ്ലോട്ടും ലഭിക്കുന്നില്ല.
അതേസമയം വെർച്വൽ ക്യൂവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നാണു ദേവസ്വം ബോർഡിന്റെ വിശദീകരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]