ചെട്ടിമുക്ക് ∙ യുവത്വത്തിൽനിന്ന് വാർധക്യത്തിലെത്തിയിട്ടും ബാലാരിഷ്ടത മാറാതെ ഗവ. ആയുർവേദ ഡിസ്പെൻസറി.
താലൂക്ക് ആയുർവേദ ആശുപത്രിയായി ഉയർത്തേണ്ട അങ്ങാടി ഡിസ്പെൻസറിയുടെ സ്ഥിതിയാണിത്.
1948ൽ ഡിസ്പെൻസറിയുടെ തുടക്കം മുതൽ വാടകക്കെട്ടിടത്തിലായിരുന്നു പ്രവർത്തനം. ചെട്ടിമുക്ക് ജംക്ഷന് സമീപം പിന്നീട് 30 സെന്റ് ഭൂമി വാങ്ങി.
എന്നാൽ, സാമ്പത്തിക പ്രതിസന്ധി മൂലം ഒട്ടേറെക്കാലം സ്ഥലം തരിശായി കിടന്നു.
എ.സി.ജോസ് എംപിയായിരിക്കെയാണ് കെട്ടിട നിർമാണത്തിനു ഫണ്ട് അനുവദിച്ചത്.
തുടർന്ന് സ്വന്തം കെട്ടിടത്തിലേക്കു മാറ്റുകയായിരുന്നു. നിലവിലുള്ള കെട്ടിടത്തിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി ചികിത്സ ലഭ്യമാക്കുകയാണ്.
യോഗ പരിശീലനത്തിനായി മേൽക്കൂരയിൽ അലുമിനിയം ഷീറ്റുകളിട്ടതും തറ ടൈൽ പാകിയതുമാണ് പ്രധാന മാറ്റം. ഡിസ്പെൻസറിക്കുള്ളിലും അത്യാവശ്യ അത്യാധുനിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ഇടുങ്ങിയ 9 മുറികളാണുള്ളത്.
അവയിലാണ് കാത്തിരിപ്പു സ്ഥലം, പരിശോധന മുറി, ഫാർമസി, ഓഫിസ്, ഔഷധ സ്റ്റോക്ക്, ജീവനക്കാരുടെ ശുചിമുറി, ഔഷധം തയാറാക്കുന്ന മുറി, പൊതുശുചിമുറി എന്നിവ ഒരുക്കിയിട്ടുള്ളത്. മെച്ചപ്പെട്ട
ഔഷധത്തോട്ടം, വായന സൗകര്യം തുടങ്ങിയ ക്രമീകരണങ്ങൾ ഒരുക്കി കേന്ദ്ര സർക്കാരിന്റെ അംഗീകാരം നേടിയെടുക്കാൻ ഡിസ്പെൻസറിക്കു കഴിഞ്ഞിട്ടുണ്ട്.
മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, അറ്റൻഡർ, പാർടൈം സ്വീപ്പർ എന്നീ തസ്തികളാണ് ഇവിടുള്ളത്. പുതിയ കെട്ടിടങ്ങൾ നിർമിച്ച് താലൂക്ക് ആശുപത്രിയായി ഉയർത്തിയാൽ കൂടുതൽ ഡോക്ടർമാർ അടക്കമുള്ളവരുടെ സേവനം ലഭിക്കും.
കെട്ടിട നിർമാണത്തിന് പല തവണ രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കിയിരുന്നു.
5 വർഷം മുൻപ് 34 ലക്ഷം രൂപയുടെ പദ്ധതി കിഫ്ബിയിലും നൽകിയിരുന്നു. എന്നാൽ ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ല.
ജനപ്രതിനിധികൾ അടിയന്തരമായി ഇടപെട്ട് ഇതിനു പരിഹാരം കാണുകയോ എംപി, എംഎൽഎ എന്നിവരുടെ ഫണ്ട് ചെലവഴിച്ച് കെട്ടിടം പണിയുകയോ വേണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]