ചെത്തോങ്കര ∙ ചെളിക്കുഴിയിൽ ചെളി നിരത്തി മുഖം മിനുക്കൽ. കോന്നി–പ്ലാച്ചേരി പാതയിൽ ചെത്തോങ്കര പാലത്തിനു സമീപത്തെ കാഴ്ചയാണിത്. കോന്നി–പ്ലാച്ചേരി പാത ഉന്നത നിലവാരത്തിൽ നവീകരിച്ചപ്പോൾ ചെത്തോങ്കര പാലത്തോടു ചേർന്ന ഭാഗത്ത് വലിയതോടിന്റെ വശത്തു സംരക്ഷണഭിത്തി നിർമിച്ചിരുന്നു.
ഇതോടെ പാതയുടെ വീതി കൂടിയിരുന്നു. 2 മീറ്ററോളം വീതി കൂടുതൽ ലഭിച്ചിട്ടും ഇവിടം കോൺക്രീറ്റ് ചെയ്യാനോ പൂട്ടുകട്ടകൾ പാകാനോ കരാർ കമ്പനിയും കെഎസ്ടിപിയും തയാറായില്ല.
വശത്ത് തുടരെ വാഹനങ്ങൾ പാർക്ക് ചെയ്തും വെള്ളം കെട്ടി നിന്നും ഇവിടം പൂർണമായി ചെളിക്കുഴിയായിരിക്കുന്നു.
എന്നിട്ടും പുനരുദ്ധാരണം നടത്താൻ കെഎസ്ടിപി നടപടി സ്വീകരിച്ചിട്ടില്ല. വെള്ളക്കെട്ടിൽ ഇന്നലെ മണ്ണിട്ടു നിരത്തി.
ഇതോടെ പൂർണമായി ചെളിയായിരിക്കുന്നു. പാർക്കു ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് യാത്രക്കാർക്ക് പുറത്തേയ്ക്ക് ഇറങ്ങാനാകുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]