
ഇരവിപേരൂർ∙ കല്ലൂപ്പാറ– പ്രയാറ്റുകടവ്– ഇരവിപേരൂർ റോഡ് തകർന്നു നാട്ടുകാർ ദുരിതത്തിലായിട്ട് ഒന്നര വർഷംസ്വകാര്യ കമ്പനി ഇന്റർനെറ്റ് കേബിൾ ഇടുന്നതിനായി റോഡ് കുഴിച്ചതോടെയാണു നാട്ടുകാരുടെ ദുരിതം തുടങ്ങിയത്. മഴയായപ്പോൾ റോഡിൽ നിറയെ കുഴികളാണ് നല്ല നിലയിൽ ഉണ്ടായിരുന്ന റോഡു കുഴിക്കുന്നതിനെതിരെ അന്നു തന്നെ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്ത് എത്തി സ്വകാര്യ കമ്പനി പണം പഞ്ചായത്തിൽ അടച്ചിട്ടുണ്ടെന്നും പൊളിക്കുന്ന ഭാഗം തിരികെ നന്നാക്കി തന്നില്ലെങ്കിൽ അവർ കെട്ടിവെക്കുന്ന പണം ഉപയോഗിച്ച്, പഞ്ചായത്തിന്റെ നേതൃത്വത്തിൽ റോഡ് നന്നാക്കും എന്ന് അറിയിച്ചിരുന്നു, കമ്പനിക്കാർ അവർ കുഴിച്ചഭാഗം കുറച്ചു മണ്ണിട്ടു മാത്രം നികത്തി കടന്നു കളഞ്ഞു.
പിന്നീട് പഞ്ചായത്തിന്റെ ചുമതലയിൽ കുറെ ഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും റോഡിന്റെ 80 ശതമാനവും തകർന്നു കിടക്കുകയാണ്.
ദുരിതം മനസ്സിലാക്കി പഞ്ചായത്ത് അധികാരികൾ ഈ പ്രശ്നത്തിൽ ഇടപെട്ട് റോഡ് നന്നാക്കി ടാർ ചെയ്തു സഞ്ചാര യോഗ്യമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. കല്ലൂപ്പാറയിൽ നിന്നു ഇരവിപേരൂരിലേക്കുള്ള എളുപ്പമാർഗം കൂടിയാണിത്.കാൽനടക്കാർക്കു പോലും സഞ്ചരിക്കാൻ ബുദ്ധിമുട്ട് നേരിടുന്ന ഈ വഴി സഞ്ചാരയോഗ്യമാക്കാൻ സമീപവാസികൾ ഒപ്പ് ശേഖരിച്ച് പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിരുന്നു.
ഉടൻ ശരിയാക്കും എന്ന പാഴ്വാക്കാണ് അധികാരികളുടെ പക്കൽ നിന്നും ലഭിക്കുന്നത്.
മന്ത്രിമാരായ എം.ബി.രാജേഷ്, വീണ ജോർജ്, ആന്റോ ആന്റണി എംപി എന്നിവർക്കെല്ലാം രേഖാമൂലം പരാതി നൽകിയിട്ടും നടപടിയില്ലെന്നു നാട്ടുകാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]