പത്തനംതിട്ട ∙ ഭക്ഷ്യ യോഗ്യമായ വന സസ്യങ്ങളുടെ തോട്ടം സ്കൂളുകളിലൊരുക്കാൻ ജൈവ വൈവിധ്യ ബോർഡ്.
അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന തദ്ദേശീയ സസ്യങ്ങൾക്കു പ്രാധാന്യം നൽകും വിധമാകും തിരഞ്ഞെടുത്ത സ്കൂളുകളിൽ പദ്ധതി നടപ്പാക്കുക. നിലവിൽ 2100 സ്കൂളുകളിൽ ജൈവ വൈവിധ്യ ക്ലബുകൾ പ്രവർത്തിക്കുന്നുണ്ട്.
3 സെന്റ് സ്ഥലമാണു തോട്ടത്തിനു വേണ്ടത്. തിരഞ്ഞെടുക്കുന്ന സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് 10,000 രൂപ വരെ ധനസഹായം ലഭിക്കും.
എല്ലാ ജില്ലയിലും ജൈവ വൈവിധ്യ ബോർഡിന്റെ ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്. ഏതൊക്കെ ഇനം ചെടികൾ നടണമെന്ന കാര്യം പ്രാദേശികമായി ചർച്ചകളിലൂടെ തീരുമാനിക്കും.
തദ്ദേശീയമായ 3 ഇനങ്ങളും വനത്തിലെ 10 ഇനങ്ങളും ഉൾപ്പെടെ 25 ഇനങ്ങൾ വരെ തോട്ടത്തിൽ ഉൾപ്പെടുത്താം. സ്കൂളുകളിലെ പച്ചക്കറിത്തോട്ടത്തിന്റെ തുടർച്ചയായി ഇതിനുള്ള സ്ഥലം കണ്ടെത്താം.
തനതു ജനിതക വൈവിധ്യം സംരക്ഷിക്കുന്നതിനായി ആ രീതിയിൽ വിത്തിനങ്ങളും സംരക്ഷിക്കും. സ്കൂളുകളിലെ ജൈവ വൈവിധ്യ ക്ലബുകളിലൂടെയാകും ഇവയുടെ പരിപാലനം.
പരമ്പരാഗത ഭക്ഷ്യ വിളകളെ സ്കൂളുകളിലെ ഭക്ഷണ മെനുവിൽ ഉൾപ്പെടുത്താനും പോഷകാഹാര സുരക്ഷയുമായി ബന്ധപ്പെട്ട
അവബോധം വളർത്താനും ശ്രമിക്കും. വന സസ്യങ്ങൾ ബോധവൽക്കരണത്തിനുംം ഗവേഷണ ആവശ്യങ്ങൾക്കുമാണ് ഉപയോഗിക്കുക.
താൽപര്യമുള്ള സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങൾ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മെംബർ സെക്രട്ടറിക്ക് ഈ മാസം 21നു മുൻപ് അപേക്ഷ നൽകണം. ഒക്ടോബർ 31നു മുൻപു പദ്ധതി പൂർത്തിയാക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]