
മനോഹാരിത മേലാപ്പ് പുതച്ചു കിടക്കുന്ന ആശങ്ക: ജില്ലയിലെ ക്വാറികൾക്കു നൽകാവുന്ന മറ്റൊരു പേരില്ല. നിയന്ത്രണങ്ങൾ കാറ്റിൽ പറത്തുന്ന പാറപൊട്ടിക്കലും സുരക്ഷയെന്ന വാക്കുപോലും കടന്നുവരാത്ത പാറമടകളുമാണു പ്രകൃതിയുടെ ജലസംഭരണികളുടെ പുതിയ മുഖമുദ്ര.
പ്രതിഷേധങ്ങൾക്കു നേരെ അധികൃതരും സൗകര്യപൂർവം കണ്ണടയ്ക്കുന്നതോടെ നാട്ടുകാർക്കു ബാക്കിയാവുന്നത് എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ദുരന്തങ്ങളുടെ വേദന.
ജില്ലയിലെ എല്ലാ ക്വാറികളിലും പരിശോധന നടത്തുമെന്ന് കലക്ടർ
കോന്നി ∙ രണ്ട് അതിഥി തൊഴിലാളികളുടെ മരണത്തിനിടയാക്കിയ കോന്നി പയ്യനാമൺ ക്വാറി അപകടത്തിന്റെ പശ്ചാത്തലത്തിൽ കർശന നടപടികളുമായി ജില്ലാ ഭരണകൂടം. എല്ലാ ക്വാറികളിലും പരിശോധന നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കലക്ടർ എസ്.പ്രേംകൃഷ്ണൻ നിർദേശം നൽകി.
ചെങ്കുളം ക്വാറിയുടെ ഉടമയ്ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കാൻ കെ.യു.ജനീഷ് കുമാർ എംഎൽഎ പൊലീസിനോടു നിർദേശിച്ചു.
നിലവിൽ അസ്വാഭാവിക മരണത്തിനാണു കേസ് എടുത്തിരിക്കുന്നത്. എന്നാൽ സുരക്ഷാ സംവിധാനം പാലിക്കാതെയാണ് ക്വാറി നടത്തിയതെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണു നിർദേശം.നിലവിൽ ക്വാറി പ്രവർത്തനം നിർത്തിയിരിക്കുകയാണ്.
അന്വേഷണത്തിന് ശേഷമേ തുടർ പ്രവർത്തനത്തിന് അനുമതി നൽകൂ. റവന്യുഭൂമി കയ്യേറി ഖനനം നടത്തിയെന്ന ആരോപണം പരിശോധിക്കാൻ ഡ്രോൺ സർവേ നടത്താൻ കലക്ടർ നിർദേശിച്ചു.
അടൂർ ആർഡിഒ എം.ബിപിൻ കുമാർ, ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടർ ആർ.രാജലക്ഷ്മി, അഗ്നിരക്ഷാ സേനാ ജില്ലാ മേധാവി പ്രതാപ് ചന്ദ്രൻ, കോന്നി തഹസിൽദാർ എൻ.വി.സന്തോഷ്, കോന്നി ഡിവൈഎസ്പി ജി.അജയ്നാഥ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]