
പത്തനംതിട്ട ∙ പൊളിക്കേണ്ട
വണ്ടികളുടെ ശവപ്പറമ്പായി മാറുകയാണു വിവിധ സർക്കാർ ഓഫിസ് പരിസരം. കലക്ടറേറ്റ്, മിനി സിവിൽ സ്റ്റേഷൻ, എസ്പി ഓഫിസിന് എതിർവശത്തുള്ള എആർ ക്യാംപ്, പൊലീസ് സ്റ്റേഷൻ, ജനറൽ ആശുപത്രി തുടങ്ങി എല്ലായിടത്തുമുണ്ട് പൊളിക്കാൻ ഇട്ടിരിക്കുന്ന വാഹനങ്ങൾ.കേന്ദ്ര മോട്ടർ വാഹന നിയമം അനുസരിച്ചു 15 വർഷം കാലാവധി പൂർത്തിയാക്കി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദായ വണ്ടികളാണ് ഇവ എല്ലാം.
സർക്കാരിന്റെ വാഹന മാനേജ്മെന്റ് സോഫ്റ്റ്വെയറായ വീൽസിന്റെ കണക്ക് അനുസരിച്ച് പത്തനംതിട്ട ജില്ലയിലെ വിവിധ സർക്കാർ ഓഫിസ് പരിസരത്ത് കിടക്കുന്ന വണ്ടികൾ റോഡിലിറക്കാൻ പറ്റാത്ത അവസ്ഥയിൽ പൂർണമായും ഉപയോഗശൂന്യമാണ്.
ഇതിൽ ഏറെയും പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവയുടെയാണ്.
എആർ ക്യാംപ് പരിസരത്ത് പൊളിക്കാനുള്ള നിരവധി പൊലീസ് വാഹനങ്ങൾ ഉണ്ട്. വർഷങ്ങളായി ഒരുപോലെ കിടന്ന് പലതും കാട് മൂടി.
മഴയും വെയിലും കൊണ്ട് തുരുമ്പിച്ചു നശിച്ചു.കലക്ടറേറ്റ് പരിസരത്ത് ദയാവധം കാത്തു കിടക്കുന്ന വണ്ടികളിൽ കൂടുതലും ആരോഗ്യ വകുപ്പിന്റേതാണ്. അതു കഴിഞ്ഞാൽ റവന്യുവിന്റേതും.
മറ്റ് വകുപ്പുകളുടെയും ഉപയോഗശൂന്യമായ വണ്ടികൾ ഇവിടെ വരിവരിയായി ഇട്ടിട്ടുണ്ട്. ജനറൽ ആശുപത്രി പരിസരത്ത് പൊളിക്കാൻ ഇട്ടിരിക്കുന്ന ആംബുലൻസ് 3 എണ്ണമുണ്ട്.
ഇതുകൂടാതെ വാനും ഉണ്ട്.
വില നിശ്ചയിച്ചു വേണം ഇവ പൊളിക്കാൻ നൽകാൻ. നേരത്തേ വില നിശ്ചയിക്കാനുള്ള ചുമതല മരാമത്ത് വകുപ്പിലെ മെക്കാനിക്കൽ എൻജിനീയർക്കായിരുന്നു.
മരാമത്തിൽ വാഹനം കുറവായതിനാൽ കണക്കെടുപ്പ് വേഗത്തിലാക്കാനാണ് മോട്ടർ വാഹന വകുപ്പിനെ ചുമതലപ്പെടുത്തി. കണക്കെടുപ്പ് കഴിഞ്ഞെങ്കിലും പൊളിക്കുന്ന കാര്യത്തിൽ തീരുമാനമാകാതെ ഇവ മഴയും വെയിലുമേറ്റ് തുരുമ്പിച്ചു നശിക്കുകയാണ്.
വാഹനം പൊളിക്കൽ കേന്ദ്രനയം ശരിയായി മനസ്സിലാക്കാതെ ‘പൊളിക്കാൻ’ മാറ്റിയിട്ട
പൊലീസ്, അഗ്നിരക്ഷാ സേന, വനം, എക്സൈസ് വകുപ്പുകളുടെ വാഹനങ്ങൾ 15 വർഷം കഴിഞ്ഞാലും നിരത്തിൽ ഇറക്കാമെന്ന വ്യവസ്ഥയുണ്ട്. ഓരോ വർഷവും കൃത്യമായി പുകപരിശോധന നടത്തി സർട്ടിഫിക്കറ്റ് ബോധ്യപ്പെടുത്തിയാൽ മതിയെന്നുമായിരുന്നു കേന്ദ്രനിർദേശം.
ഇത് വിശദമായി പഠിക്കാതെ 15 വർഷം കഴിഞ്ഞ അന്നുതന്നെ പൊളിക്കാൻ മാറ്റിയിട്ട വണ്ടികൾ പലതുണ്ട്.
അവ എല്ലാം നിരത്തിൽ ഇറക്കാൻ കഴിയാത്ത വിധത്തിൽ നശിച്ചിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]