
പെരിങ്ങര ∙ മഴ മാറുകയും ടാറിങ് നടത്തുകയും ചെയ്യുന്നതുവരെ എത്ര പേർക്ക് കുഴികളിൽ വീണു പരുക്കുപറ്റുമെന്ന ആശങ്കയിലാണു കാവുംഭാഗം – ചാത്തങ്കരി റോഡിൽ കൂടി പോകുന്നവർ. ടാറിങിനു മുന്നോടിയായി ഡബ്ല്യുഎംഎം ഇട്ടുറപ്പിച്ച റോഡിൽ മഴ പെയ്യാൻ തുടങ്ങിയതോടെ നിറയെ കുഴികളാണ്.
ഇതിൽ വീണു ദിവസവും ഒട്ടേറെ പേർക്കാണു പരുക്കേൽക്കുന്നത്. ഇരു ചക്രവാഹനത്തിൽ പോകുകയായിരുന്ന തുണ്ടിയിൽ ജിജി ചാക്കോ (50), മകൾ ജാനിസ് (22) എന്നിവർക്കു കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ വീണു പരുക്കേറ്റിരുന്നു.
ഇവിടെ റോഡ് നിർമാണം നിർത്തിയിട്ട് ഒന്നര മാസമാകുന്നു.
മേയ് അവസാനം മഴ പെയ്തു വെള്ളപ്പൊക്കം വന്നതോടെയാണു നിർത്തിയത്. തുടർന്നു കഴിഞ്ഞ മാസം പകുതിയോടെ കുഴികളടച്ചിരുന്നു.
അതിനുശേഷം പണികൾ ഒന്നും ചെയ്തിട്ടില്ല. ആദ്യഘട്ടമായി റോഡിന്റെ 3 കിലോമീറ്റർ ദൂരമാണു ഡബ്ല്യുഎംഎം മിശ്രിതം ഇട്ടിരിക്കുന്നത്. ഇനി ഇവിടെ ടാറിങ് മാത്രമാണു നടത്താനുള്ളത്. മഴ 4 ദിവസമെങ്കിലും മാറി നിന്നാൽ മാത്രമേ ടാറിങ് നടത്താൻ കഴിയുകയുള്ളു.
റോഡിലെ കൊട്ടാണിപ്രാൽ ഭാഗത്താണു റോഡ് കൂടുതലായി തകർന്നിരിക്കുന്നത്. കോസ്മോസ് ജംക്ഷനു സമീപവും നിറയെ കുഴികളാണ്.
ഇവിടെയാണു ബുധനാഴ്ച വൈകിട്ട് 7 മണിയോടെ 2 പേർക്കു ബൈക്ക് മറിഞ്ഞു പരുക്കേറ്റത്.
മഴ പെയ്യുന്നതോടെ കുഴികളിൽ വെള്ളം നിറയുന്നതിനാൽ വാഹനം ഓടിക്കുന്നവർക്കു കുഴി അറിയാൻ കഴിയുകയില്ല.കാവുംഭാഗം കാഞ്ഞിരത്തുംമൂട് പടി മുതൽ ചാത്തങ്കരി മണക്ക് ആശുപത്രി ജംക്ഷൻ വരെയുള്ള 5.6 കിലോമീറ്റർ ദൂരത്തിൽ റോഡ് ഉന്നത നിലവാരത്തിൽ പുനർനിർമിക്കുന്നതിനാണു കരാർ നൽകിയിരിക്കുന്നത്. 4 മാസം മുൻപു റോഡിലെ ടാറിങ് പൂർണമായും ഇളക്കിമാറ്റിയിരുന്നു.
കാഞ്ഞിരത്തുംമൂട് മുതൽ കൊട്ടാണിപ്രാൽ വരെയുള്ള 3 കിലോമീറ്റർ ദൂരമാണ് ഏറ്റവും ദുർഘടം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]