
കാട്ടാനകൾ തകർത്ത ആന മതിൽ പുനർനിർമിക്കണമെന്ന് ആവശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചിറ്റാർ ∙ മണിയാർ അഞ്ചുമുക്കിനു സമീപം കാട്ടാനകൾ തകർത്ത ആന മതിൽ പുനർനിർമിക്കണമെന്നാവശ്യം. ലക്ഷക്കണക്കിനു രൂപ വിനിയോഗിച്ച് നിർമിച്ച മതിൽ വിവിധ ഭാഗത്തായി തകർന്ന അവസ്ഥയിലാണ്. വനത്തിൽ നിന്നു കൃഷിയിടങ്ങളിലേക്കു കടക്കുന്ന ആനകളെ തടയാൻ നടപടി ഇല്ലെന്നു കർഷകർ.ഏതാനും വർഷം മുൻപാണ് അഞ്ചുമുക്ക് അമ്പലത്തിനു അടിവശത്തായി ഏറെ ദൂരത്തിൽ കരിങ്കൽ കൊണ്ടു കൂറ്റൻ മതിൽ നിർമിക്കുന്നത്. ഈ മതിൽ പലയിടത്തും കാട്ടാനകൾ തകർത്തു. സമീപവനത്തിൽ തമ്പടിച്ചിരിക്കുന്ന ആനകൾ സന്ധ്യയാകുമ്പോഴേക്കും തകർന്ന ഭാഗത്തു കൂടി മറുകര കടക്കുകയാണ് പതിവ്.
ആനകൾ പതിവായി തകർന്ന ഭാഗത്തു കൂടി കയറിയിറങ്ങുന്നതിനാൽ കൂടുതൽ വലുപ്പത്തിൽ മതിൽ വീണ്ടും തകരുന്ന സ്ഥിതിയാണിപ്പോൾ. ഏകദേശം 7 അടിയോളം ഉയരത്തിലാണ് മതിൽ നിർമിച്ചിരിക്കുന്നത്. തകർന്ന ഭാഗങ്ങൾ വീണ്ടും നിർമിച്ച് സുരക്ഷിതമാക്കിയാൽ ഒരു പരിധിവരെ കാട്ടാനകളുടെ കടന്നുകയറ്റം നിയന്ത്രിക്കാനാകുമെന്ന പ്രതീക്ഷയാണ് സ്ഥലവാസികൾക്കുള്ളത്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശങ്ങൾ.