എജ്യു കാർണിവൽ 11ന്
റാന്നി ∙ ഉന്നത വിദ്യാഭ്യാസ രംഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി പെരുവന്താനം സെന്റ് ആന്റണീസ് കോളജ് 11ന് 2.30ന് ഇട്ടിയപ്പാറ മാർത്തോമ്മാ കൺവൻഷൻ സെന്ററിൽ മെഗാ എജ്യു കാർണിവൽ നടത്തും. ഡൽഹി എഐസിറ്റിഇയും യുജിസി കമ്യൂണിറ്റി എൻപവർമെന്റ് സ്കീമും സഹകരിച്ചാണ് കാർണിവൽ ഒരുക്കുന്നത്. പ്ലസ് വൺ പരീക്ഷയിൽ 75 ശതമാനത്തിലേറെ മാർക്ക് വാങ്ങിയ വിദ്യാർഥികളെ ആദരിക്കും.
നൂതന ഇന്റേൺഷിപ്പുകൾ കാർണിവലിൽ അവതരിപ്പിക്കും. സ്വദേശത്തും വിദേശത്തും ജോലി നൽകുന്ന കോഴ്സുകളും പരിചയപ്പെടുത്തും.
കോളജിലെ കംപ്യൂട്ടർ വിഭാഗം ഒരുക്കുന്ന എഐ ആൻഡ് റോബട്ടിക് ഫെസ്റ്റിവൽ വഴിയുള്ള പഠനം, ഫുഡ് ഫെസ്റ്റ്, ഏവിയേഷൻ വിഭാഗത്തിന്റെ പ്രദർശനം, ഫാഷൻ ഡിസൈനിങ് വിഭാഗം അവതരിപ്പിക്കുന്ന മെഗാ ഫാഷൻ ഷോ, മാനേജ്മെന്റ് വിഭാഗം അവതരിപ്പിക്കുന്ന കോർപറേറ്റ് വാക്ക്, തുടർന്ന് മെഗാ മ്യൂസിക്കൽ ഡിജെ, ഫ്യൂഷൻ ഡാൻസ് തുടങ്ങിയ പരിപാടികളും ഉണ്ടാകും. മെന്റലിസ്റ്റ് ടിബി വർഗീസ്, വിദ്യാർഥികൾ അവതരിപ്പിക്കുന്ന കളരി അഭ്യാസം, ഇതര മാർഷ്യൽ ആർട്സുകൾ, ഭരതനാട്യം, ഇൻസ്ട്രുമെന്റൽ മ്യൂസിക് എന്നിവയും കാർണിവലിനു മിഴിവേകുമെന്ന് പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളി, ജനറൽ കൺവീനർ ഫാ.
ജോസഫ് വാഴപ്പനാടി. കൺവീനർ ജോസ് ആന്റണി എന്നിവർ അറിയിച്ചു.
പരീക്ഷാ പരിശീലനം
അരുവാപ്പുലം ∙ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കു മത്സര പരീക്ഷകളിൽ പങ്കെടുക്കാനുള്ള പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരിശീലനം ആവശ്യമുള്ള ജനറൽ, പട്ടികജാതി വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾ അപേക്ഷകൾ 14നു 3നു മുൻപായി പഞ്ചായത്ത് ഓഫിസിൽ നൽകണം.
അപേക്ഷയോടൊപ്പം സ്കൂൾ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഹാജരാക്കണം. 0468-2242357.
റാന്നി ഉപജില്ല മേളകൾ നവംബറിൽ
റാന്നി ∙ വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹിക ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേള നവംബർ 24നും 25നും എംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
മേളയുടെ നടത്തിപ്പിന് സംഘാടക സമിതി രൂപീകരിച്ചു. യോഗം റാന്നി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.പ്രകാശ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സീനിയർ സൂപ്രണ്ട് മോളി അലക്സ് അധ്യക്ഷയായി.
സ്കൂൾ മാനേജർ കെ.സി.ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ജേക്കബ് സ്റ്റീഫൻ, ഷാജി എ.സലാം, സ്മിജു ജേക്കബ്, സുരേഷ് കെ.വർക്കി, രവി കുന്നയ്ക്കാട്ട്, ജി.അനിൽകുമാർ, സന്തോഷ് ബാബു, ലിബികുമാർ, സിംലമോൾ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.ആർ.പ്രകാശ് (ചെയ.) സ്മിജു ജേക്കബ് (ജന.
കൺ.), ബിനോയ് കെ.ഏബ്രഹാം (ജോ. കൺ.), മെറിൻ സക്കറിയ (ട്രഷ).
സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാംപ്യൻഷിപ് 18നും 19 നും
തിരുവല്ല ∙ കേരള അക്വാറ്റിക് അസോസിയേഷന്റെ സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാംപ്യൻഷിപ് 18നും 19 നും ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ സ്വിമ്മിങ് പൂളിൽ നടക്കും.
ജില്ലാ അക്വാറ്റിക് അസോസിയേഷനാണ് മത്സരങ്ങൾ നടത്തുന്നത്. 500 പുരുഷ – വനിതാ മാസ്റ്റേഴ്സ് താരങ്ങൾ പങ്കെടുക്കും.
25 വയസ്സിനുമേൽ പ്രായമുള്ള നീന്തൽ താരങ്ങൾ 12 ഗ്രൂപ്പുകളിലായി മത്സരിക്കും. 2 റിലേ ഉൾപ്പെടെ 14 ഇനങ്ങളിലാണ് മത്സരം.
നവംബറിൽ ഹൈദരാബാദിൽ നടക്കുന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്ന കേരള താരങ്ങൾക്കുള്ള യോഗ്യതാ മത്സരം കൂടിയാണിത്. 18 നു 11.30ന് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും.
19 ന് സമാപന യോഗത്തിൽ മാത്യു ടി.തോമസ് എംഎൽഎ സമ്മാന വിതരണം നടത്തുമെന്ന് ലോക അക്വാറ്റിക് ടെക്നിക്കൽ കമ്മിറ്റി അംഗം എസ്.രാജീവ്, സംഘാടകസമിതി ചെയർമാൻ കോശി തോമസ്, ജില്ലാ അക്വാറ്റിക് അസോസിയേഷൻ സെക്രട്ടറി നിഖിൽ തോമസ്, പ്രകാശ് ബാബു, റെജിനോൾഡ് വർഗീസ് എന്നിവർ വിശദീകരിച്ചു.
കുമിൾനാശിനിവിതരണം
തോട്ടപ്പുഴശ്ശേരി ∙ കുരുമുളകിന്റെ ദ്രുതവാട്ടനിയന്ത്രണത്തിനായുള്ള കുമിൾനാശിനി കൃഷിഭവനിൽ എത്തിയിട്ടുണ്ട്. അപേക്ഷ, 2025-26 കരം രസീത്, ആധാർ കോപ്പി, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ സഹിതം 120 രൂപ അടച്ചു കൈപ്പറ്റണം.
റബർ സംഭരണം
പെരുമ്പെട്ടി∙ അത്യാൽ പെരുമ്പെട്ടി റബർ ഉൽപാദക സംഘത്തിൽ നാളെ10 മുതൽ റബർഷീറ്റ്, ഒട്ടുപാൽ എന്നിവ സംഭരിക്കും.
ഗ്രാമസഭ
കൊടുമൺ ∙ പഞ്ചായത്ത് 7ാം വാർഡ് ഗ്രാമസഭ 11ന് 10ന് അങ്ങാടിക്കൽ തെക്ക് എസ്എൻവി എച്ച്എസ്എസിൽ നടക്കുമെന്ന് പഞ്ചായത്തംഗം വി.ആർ.
ജിതേഷ് കുമാർ അറിയിച്ചു.
ഗതാഗത നിരോധനം
പുല്ലാട്∙ കോയിപ്രം പഞ്ചായത്തിലെ കുറവൻകുഴി -ചാലുവാതുക്കൽ റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ റോഡിലൂടെയുള്ള ഗതാഗതം ഇന്നുമുതൽ രണ്ട് ദിവസത്തേക്കു നിരോധിച്ചു.
വൈദ്യുതി മുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ പാലയ്ക്കാത്തകിടി, കാരയ്ക്കാട്, അമ്പാടി, പാറാങ്കൽ, അഴകന്താനം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ 9 മുതൽ 6 വരെയും കടമാൻകുളം ട്രാൻസ്ഫോമർ പരിധിയിൽ 9 മുതൽ 5 വരെയും. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]