ഈട്ടിച്ചുവട് ∙ ചെറിയ മഴക്കാലത്തും വെള്ളം കയറുന്ന റോഡ് ഉയർത്താതെ വികസനം. ചെട്ടിമുക്ക്–വലിയകാവ്–പൊന്തൻപുഴ റോഡിൽ പുള്ളോലി ഭാഗത്തെ ദുഃസ്ഥിതിയാണിത്. 10 കോടി രൂപ ചെലവഴിച്ചാണ് ബിഎംബിസി നിലവാരത്തിൽ റോഡ് വികസിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി സംരക്ഷണഭിത്തികൾ, കലുങ്കുകൾ എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. ചിറയ്ക്കൽപടി, കടവുപുഴ എന്നീ ഭാഗങ്ങളിലൊക്കെ സംരക്ഷണഭിത്തിയുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.
ചെട്ടിമുക്ക്–പുള്ളോലി സിറ്റഡൽ സ്കൂൾ വരെയുള്ള ഭാഗത്താണ് ഇപ്പോൾ പണി നടക്കുന്നത്.
ചെറിയ മഴക്കാലത്തും വലിയതോട്ടിൽ ജലനിരപ്പ് ഉയരാറുണ്ട്. പിന്നീട് തോട്ടിൽനിന്ന് തീരങ്ങളിലേക്കു വെള്ളം കയറും.
മിക്കപ്പോഴും പുള്ളോലി ഭാഗത്ത് റോഡിൽ വെള്ളം കയറും. മഴക്കാലത്ത് തോട്ടിൽ ജലനിരപ്പുയരുമ്പോൾ ആദ്യം ഗതാഗതം തടസ്സപ്പെടുന്ന ഭാഗമാണിത്.
റോഡ് ഉയർത്തി പണിയുകയാണ് ഇവിടുത്തെ പ്രശ്നങ്ങൾക്കുള്ള പരിഹാരം. എന്നാൽ നിലവിലെ ഉപരിതലത്തിന്റെ നിരപ്പിലാണ് സംരക്ഷണഭിത്തി പണിയുന്നത്.
ഇതുമൂലം തുടർന്നും ചെറിയ മഴക്കാലത്ത് വെള്ളം കയറി റോഡ് മുങ്ങും. പിഡബ്ല്യുഡി അധികൃതരുടെ അടിയന്തര ഇടപെടലാണ് വേണ്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]