
പത്തനംതിട്ട ∙ കേരള കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിങ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) പത്തനംതിട്ട
ജില്ലാ പ്രവർത്തക സമ്മേളനം കെപിസിസി സെക്രട്ടറി അഡ്വ. എൻ.ഷൈലാജ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അഡ്വ. ഷാജി കുളനട
അധ്യക്ഷത വഹിച്ചു. നിർമാണ ക്ഷേമനിധിയിൽ മുടങ്ങി കിടക്കുന്ന പെൻഷൻ ഉടൻ വിതരണം ചെയ്യണമെന്നും മുഴുവൻ അംശദായ തൊഴിലാളികൾക്കും ഓണത്തിന് ബോണസ് അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നില്ലെങ്കിൽ ബോർഡ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്താനും തീരുമാനിച്ചു.
യൂണിയൻ സംസ്ഥാന സെക്രട്ടറി ജഹാംഗീർ, ഐഎൻടിയുസി ജില്ലാ ഭാരവാഹികളായ അങ്ങാടിക്കൽ വിജയകുമാർ, സജി കെ. സൈമൺ, അംജിത്ത് അടൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ആർ.
മോഹനൻ പിള്ള, യൂണിയൻ നേതാക്കളായ പാണിൽ സുരേഷ്, അബ്ദുൽ കലാം ആസാദ്, സോളമൻ വരവു കലായിൽ, ഗിരീഷ് പരുമല, ജോസ് മത്തായി, രമണി ഭായി രാജപ്പൻ വല്യയ്യത്ത്, ഉളനാട് സുരേഷ് കുമാർ, പൊന്നച്ചൻ കുളനട, കെ.കെ.രാജൻ, വി.വി.തോമസ്, കെ.രാധാമണി, രാജൻ മത്തായി, ടി.കെ.സോമൻ, കെ.പി.വിശ്വനാഥൻ, അഹമ്മദ് കബീർ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി അഡ്വ.
ഷാജി കുളനടയെയും ജില്ലാ ജനറൽ സെക്രട്ടറിയായി സോളമൻ വരവു കലായിലിനെയും തിരഞ്ഞെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]