
എഴുമറ്റൂർ ∙ തെരുവുനായ ശല്യത്തിൽ വലഞ്ഞ് എഴുമറ്റൂരിലെ ജനങ്ങൾ. രാപകൽ ഭേദമെന്യേ നായ്ക്കൂട്ടം മേഖലയിലെ പാതകളും പുരയിടങ്ങളും മൈതാനങ്ങളും കയ്യടക്കിയിരിക്കുകയാണ്.
വായനശാലക്കവല, ആശ്രമം പടി, സ്കൂൾപ്പടി, ചന്തക്കവല, പോസ്റ്റ് ഓഫിസ് ജംക്ഷൻ, ബാങ്കുപടി, കിളിയംകാവ്, മഞ്ചാടിക്കവല, കാത്തിരിപ്പുകേന്ദ്രം, അട്ടക്കുഴി, വയോജന കേന്ദ്രത്തിന് സമീപം എന്നിവിടങ്ങളിൽ ഇവയുടെ വിളയാട്ടമാണ്.
ഇന്നലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് സമീപം നായ കുറുകെച്ചാടി ഇരുചക്രവാഹന യാത്രികൻ അപകടത്തിൽപെട്ടെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. മത്സ്യമാംസാവശിഷ്ടങ്ങളും മറ്റ് ആഹാര അവശിഷ്ടങ്ങളും പാതയോരങ്ങളിലും കൈത്തോടുകളിലും ആളൊഴിഞ്ഞ പ്രദേശങ്ങളിലും അലക്ഷ്യമായി തള്ളുന്നതാണ് നായ്ക്കളുടെ എണ്ണം കൂടാൻ കാരണമെന്നാണ് ആരോപണം.
കഴിഞ്ഞ രാത്രി വായനശാലക്കവല മുതൽ പോസ്റ്റ് ഓഫിസ് ജംക്ഷൻ വരെ ഇടവിട്ട
സമയങ്ങളിൽ നായ്ക്കളുടെ കൂട്ടയോട്ടമായിരുന്നു. തുണ്ടിയിൽക്കടവ് റോഡിൽ പാത്രവ്യാപാരിക്കു നേരെ നായ്ക്കൂട്ടം പാഞ്ഞടുത്തെങ്കിലും എതിർ വശത്തുനിന്ന് വാഹനമെത്തിയ മറവിൽ ഇരുചക്രവാഹനത്തിൽ കയറി ഇയാൾ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് വളർത്തുമൃഗങ്ങൾക്ക് നേരെയും ആക്രമണം തുടരുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]