
കോട്ടാങ്ങൽ ∙ ഇഴയുന്ന നവീകരണം വലയുന്ന ജനം, ഇതാണ് സികെ റോഡ് എന്ന് അറിയപ്പെടുന്ന ചുങ്കപ്പാറ – കോട്ടാങ്ങൽ ബൈപാസിലെ കാഴ്ച. റോഡ് നവീകരണം പൂർത്തിയാകാത്തത് പ്രദേശവാസികൾക്ക് ദുരിതമായിരിക്കുകയാണ്.
കാൽനട വാഹനയാത്രക്കാർക്ക് ഓരം ചേരാൻ കഴിയാത്ത സ്ഥിതിയാണിവിടെ.
നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ്, രണ്ടു കിലോമീറ്ററോളം ദൂരം വരുന്ന ഈ റോഡ്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 1.85 കോടി രൂപ ചെലവിലാണ് നവീകരണത്തിന് കരാർ നൽകിയത്.
നിർമാണം ആരംഭിച്ച് മൂന്നുവർഷമാകാറായിട്ടും പൂർത്തിയായില്ല.
3 കലുങ്കുകളുടെ നിർമാണവും ഒന്നാംഘട്ട ടാറിങ്ങും മാത്രമാണ് പൂർത്തിയായത്.
പൂട്ടുകട്ട വിരിക്കുന്നതിന് ഒഴിച്ചിട്ട
ഭാഗങ്ങളിൽ കുഴി രൂപപ്പെട്ട് മലിനജലവും ചെളിയും കുഴഞ്ഞുകിടക്കുന്ന കാഴ്ചയാണ്. ആവശ്യമായ സ്ഥലങ്ങളിലെ സംരക്ഷണഭിത്തിയും ഐറിഷിങ്ങും ഗതാഗത സൂചനാ ബോർഡുകളുടെ സ്ഥാപനവും ഇതുവരെ നടന്നിട്ടില്ല. ഭാഗികമായി ടാറിങ്ങുള്ളതിനാൽ പാതയോരങ്ങളിലും കട്ടിങ്ങുകളിലും അപകടം പതിയിരിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]