
കൊടുമൺ ∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ പോയയാൾ ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണ് ദാരുണമായി മരിക്കാൻ ഇടയായത് മന്ത്രിമാരുടെ നിരുത്തരവാദപരമായ സമീപനം കൊണ്ടാണെന്ന് കെപിസിസി അംഗം തോപ്പിൽ ഗോപകുമാർ. ഇത്തരം സംഭവങ്ങൾ കേരളത്തെ സംബന്ധിച്ച് ഒറ്റപ്പെട്ട
ഒരു കാര്യമല്ല. ആരോഗ്യ വകുപ്പിനെ അനാരോഗ്യ വകുപ്പാക്കി മാറ്റുകയാണ് മന്ത്രി വീണാ ജോർജ് ചെയ്തു കൊണ്ടിരിക്കുന്നത്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനത്തു നിന്ന് വീണാ ജോർജിനെ മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൊടുമൺ മണ്ഡലം കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ചന്ദനപ്പള്ളി കുടുബാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിക്കുന്നു അദേഹം.
പ്രസിഡന്റ് പ്രകാശ് ജോണിന്റെ അധ്യക്ഷതയിൽ ഐക്കര ഉണ്ണികൃഷ്ണൻ, അജികുമാർ രണ്ടാംകുറ്റി, അങ്ങാടിക്കൽ വിജയകുമാർ, ഗീതാ ദേവി, എ.ജി.
ശ്രീകുമാർ, സുരേഷ് മുല്ലൂർ, ലാലി സുദർശൻ, ജോർജ് ബാബുജി, റോയി സാമുവൽ, വിനയൻ ചന്ദനപ്പള്ളി, എം.ജി. ശിവൻകുട്ടി, കെ.കെ.
ജോണി, സദാശിവൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]