
ഇട്ടിയപ്പാറ ∙ സ്വകാര്യ ബസ് സ്റ്റാൻഡിൽ എത്തുന്ന കാൽനടക്കാരുടെ കാലുകളിൽ കമ്പികൾ തുളച്ചു കയറാതിരുന്നാൽ ഭാഗ്യം. കോൺക്രീറ്റ് പൊളിഞ്ഞ് കമ്പികൾ തെളിഞ്ഞും മുറിഞ്ഞും കിടക്കുന്നതാണു പൊല്ലാപ്പാകുന്നത്.പുനലൂർ–മൂവാറ്റുപുഴ പാതയിലൂടെ എത്തുന്ന ബസുകൾ മാർജിൻ ഫ്രീ മാർക്കറ്റിനു സമീപത്തു നിന്നുള്ള റോഡിലൂടെയാണ് സ്റ്റാൻഡിലേക്കു കടക്കുന്നത്.
യാഡിലെത്തുന്ന ബസുകൾ ബസ് ടെർമിനലിന്റെ പിന്നിലൂടെയാണ് പാർക്കിങ് മേഖലകളിലെത്തുന്നത്. ബസ് ടെർമിനലിന്റെ പിന്നിലേക്കുന്ന റോഡ് വർഷങ്ങൾക്കു മുൻപു കോൺക്രീറ്റ് ചെയ്തതാണ്.
ഇതു പൊളിഞ്ഞിരിക്കുന്നു.
2 വർഷം മുൻപ് പേരിനു മുഖം മിനുക്കൽ നടത്തിയെങ്കിലും ഇപ്പോൾ ആറിടത്ത് ചെറുതും വലുതുമായ കുഴികൾ രൂപപ്പെട്ടിരിക്കുന്നു. ഇതിലെല്ലാം കമ്പികൾ തെളിഞ്ഞു നിൽക്കുകയാണ്.
ബസുകൾ തുടരെ കയറിയിറങ്ങി കമ്പികൾ മുറിയുന്നു. ചക്രങ്ങൾ കയറുമ്പോൾ മുറിഞ്ഞ കമ്പികൾ പൊങ്ങി നിൽക്കും.
അവ കയറി ചക്രങ്ങൾ പൊളിയും.കമ്പികൾ ഉയർന്നു നിൽക്കുന്നതറിയാതെ എത്തുന്ന കാൽനട യാത്രക്കാർ ഇതിൽ തട്ടി വീഴുന്നത് പതിവാണ്.
ദൃക്സാക്ഷികൾ കമ്പി മടക്കി വയ്ക്കാറുണ്ടെങ്കിലും ബസുകൾ കയറിയിറങ്ങുമ്പോൾ വീണ്ടും ഉയർന്നു നിൽക്കും. ഇവിടെ പൂട്ടുകട്ടകൾ പാകിയോ അറ്റകുറ്റപ്പണികൾ നടത്തിയോ യാത്രക്കാർക്കു സുരക്ഷയൊരുക്കണം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]