
അടൂർ ∙ കെഎസ്ആർടിസി ഡിപ്പോയും അടൂർ ടൗണും തെരുവുനായ്ക്കളുടെ താവളമാകുന്നു. ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും ടൗണിൽ എത്തുന്നവർക്കും ഭീഷണിയായി മാറിയിട്ടും നായ്ക്കളുടെ ശല്യം ഇല്ലാതാക്കാൻ ഒരു നടപടിയും നഗരസഭ ചെയ്യുന്നില്ല.
ഇരുപതോളം നായ്ക്കളാണ് ബസ് സ്റ്റാൻഡിലും എംസി റോഡിലുമായി തമ്പടിച്ചിരിക്കുന്നത്. ഡിപ്പോയ്ക്കുള്ളിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ എത്തുന്നതിനാൽ യാത്രക്കാർ ഭയന്നാണ് ബസ് കാത്തു നിൽക്കുന്നത്.
ബസിൽ നിന്നിറങ്ങുന്നതും ഭീതിയോടെയാണ്.
ഡിപ്പോയിൽ മുന്നിൽ എംസി റോഡിലും സെൻട്രൽ ജംക്ഷനിലുമെല്ലാം നായ്ക്കൾ കൂട്ടത്തോടെയാണ് തമ്പടിക്കുന്നത്.രാത്രിയിൽ ഈ നായ്ക്കളെല്ലാം കൂടി റോഡിനു നടുക്കായി കിടക്കുന്നത് ഇരുചക്രയാത്രികർക്കാണ് ഏറെ ബുദ്ധിമുട്ട്. റോഡിൽ വെളിച്ചമില്ലാത്തതിനാൽ നായ്ക്കൾ റോഡിൽ കിടക്കുന്നത് കാണുകയുമില്ല.ഏത് ഏറെ അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്.
സെൻട്രൽ ജംക്ഷനു കിഴക്ക് ട്രാഫിക്കിന്റെ ഭാഗത്താണ് നായ്ക്കൾ റോഡിനു നടുക്കായി കിടക്കുന്നത്. അടൂർ പൊലീസ് സ്റ്റേഷൻ പരിസരത്തും നായ്ക്കളുടെ ശല്യമുണ്ട്.
അടൂർ ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിനുള്ളിലും നായ്ക്കളുടെ താവളമാണ്.
ഇതിനാൽ ഇവിടെ കുട്ടികളും അധ്യാപകരും ഭീതിയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]