
തണ്ണിത്തോട് ∙ പണിമുടക്കിലും മണ്ണീറ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയിലേക്കു സഞ്ചാരികളുടെ ഒഴുക്ക്. പൊതുപണിമുടക്കു ദിവസമായ ഇന്നലെ കൊല്ലം ജില്ലയിൽ നിന്ന് ഒട്ടേറെ ആളുകളെത്തി.
ബൈക്കുകളിലാണ് യുവാക്കൾ സംഘമായെത്തുന്നത്. ഇന്നലെ രാവിലെ മുതൽ വെള്ളച്ചാട്ടത്തിനു സമീപത്തെ റോഡ് വശങ്ങളിൽ കാറുകളും ബൈക്കുകളും നിറഞ്ഞു.
പൊതുവെ നിയന്ത്രണങ്ങളില്ലാത്തതിനാൽ സ്വതന്ത്രമായി അരുവിയിൽ ഏറെ സമയം ചെലവഴിക്കാനും കുളിക്കാനും കഴിയുമെന്നതാണു സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്.
അപകടസാധ്യത കുറവായതിനാൽ കുടുംബമായെത്തുന്നവരും കുറവല്ല. പണിമുടക്കിനെത്തുടർന്ന് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന് അവധിയായിരുന്നതിനാൽ അവിടെയെത്തിയവരും സമീപ മേഖലയായ മണ്ണീറയിലെ വെള്ളച്ചാട്ടത്തിലേക്ക് എത്തുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]