
പൊറോട്ടമുക്ക് ∙ കൊറ്റനാട് – അയിരൂർ പഞ്ചായത്തുകളെ റാന്നി – വെണ്ണിക്കുളം റോഡിൽ ബന്ധിപ്പിക്കുന്ന പൊറോട്ടമുക്കിലെ പാലം അപകടാവസ്ഥയിൽ. കുരിശുമുട്ടം വിലങ്ങുപാറയിൽനിന്ന് ഉത്ഭവിക്കുന്ന വലിയതോടിനു കുറുകെ റാന്നി – വെണ്ണിക്കുളം റോഡിൽ വാലാങ്കര – അയിരൂർ റോഡ് സന്ധിക്കുന്ന അപകട മേഖലയിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.
50 വർഷത്തിനു മേൽ പഴക്കമുള്ള ഈ പാലം ഇരുകരകളിലും 15 അടി ഉയരത്തിൽ കരിങ്കൽ ഭിത്തികളിലാണു നിർമിച്ചിരിക്കുന്നത്. ഇതു ബലപ്പെപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്ന സിമന്റ് മിശ്രിതത്തിനു പലഭാഗത്തും നാശം സംഭവിച്ച് അസ്ഥിവാരക്കല്ലുകൾ ഇളകിമാറിയിട്ടുണ്ട്.
പാലത്തിന്റെ മുകൾത്തട്ടിൽ നിന്ന് ജലം കിനിഞ്ഞിറങ്ങി ഈർപ്പം പിടിച്ചിരിക്കുന്നു, മറു ഭാഗത്തു കമ്പി ദ്രവിച്ചു കോൺക്രീറ്റ് ഇളകിയിട്ടുണ്ട്.
കൈവരികളിലെയും സിമന്റ് പാളികൾ ഇളകി മാറിയിട്ടുണ്ട്. റാന്നി- വെണ്ണിക്കുളം റോഡ് നവീകരിച്ചെങ്കിലും പാലം പുനർനിർമിച്ചിരുന്നില്ല.
കൊടുംവളവും കുത്തിറക്കവും കാരണം ഇറങ്ങിവരുന്ന വാഹനങ്ങൾ പാലത്തിനു സമീപം അപകടത്തിൽപ്പെടുന്നതു നിത്യസംഭവമാണ്. മേഖലയിലെ പാതയുടെ അലൈൻമെന്റിലെ അപാകത പരിഹരിക്കണമെന്നും പാലം പുനർനിർമിക്കണമെന്നുമാണു നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]