
ചെറുകോൽ ∙ വിത്തും വളവും സബ്സിഡിയുമൊക്കെ കൃഷി വകുപ്പ് പ്രഖ്യാപിക്കുമ്പോഴും നെൽകൃഷിയിലേക്കു മടങ്ങാതെ പഞ്ചായത്തിലെ കർഷകർ. പഞ്ചായത്തിലെ പാടശേഖരങ്ങളിൽ വളരുന്നത് കാടും പടലും മരങ്ങളും.
പുതുതലമുറയെ നെൽ കൃഷിയെക്കുറിച്ചു പഠിപ്പിക്കാൻ കുട്ടനാടൻ പാടശേഖങ്ങളിൽ പോകേണ്ട സ്ഥിതി.
13 വാർഡുകളാണ് ചെറുകോൽ പഞ്ചായത്തിൽ. 1995–96ൽ ഇവിടെ 23.32 ഹെക്ടറിൽ നെൽകൃഷിയുണ്ടായിരുന്നു.
2001–02 ൽ അത് 12.93 ഹെക്ടറിലേക്കും 2005–06ൽ 2.52 ഹെക്ടറിലേക്കും കുറഞ്ഞു. ഇപ്പോൾ പാടശേഖരങ്ങളിൽ നാമമാത്രമായി പോലും കൃഷിയില്ല.
കര കൃഷി മാത്രം.
ഇരുപൂവ് വിരിഞ്ഞിരുന്ന പാടശേഖരങ്ങളായിരുന്നു മുൻപ് പഞ്ചായത്തിലുണ്ടായിരുന്നത്.
തൊഴിലാളികളുടെ കൂലിയും വളത്തിന്റെ വിലയും വർധിച്ചതോടെയാണ് കർഷകർ കൃഷിയിൽ നിന്നു പിൻമാറിയത്. കൃഷി പരിപോഷിപ്പിക്കാൻ വേണ്ടി നിർമിച്ച പമ്പ ജലസേചന പദ്ധതി അവർക്കു വിനയായി മാറിയതും പിന്തിരിയാൻ കാരണമായി.
കനാലിൽ നിന്നുള്ള വെള്ളം വൻതോതിൽ പുറത്തേക്കൊഴുകിയതോടെ കൃഷിയിറക്കാൻ പറ്റാത്ത സ്ഥിതി വന്നു. വർഷങ്ങളായി തരിശാണ് വയലേലകൾ.
വെള്ളം കെട്ടി നിൽക്കുന്നതു മൂലം മറ്റു കൃഷികൾക്കായി ഏലാകൾ പ്രയോജനപ്പെടുത്താനും കഴിയുന്നില്ല. തൊഴിലാളികളെ കിട്ടാനില്ലാത്തതും കൃഷിയെ പിന്നോട്ടടിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]