
ഫ്രൂട്ട് ഫെസ്റ്റ് ഇന്ന് മുതൽ
തോട്ടപ്പുഴശേരി ∙ പഞ്ചായത്തിന്റെ സമൃദ്ധി ഫ്രൂട്ട് ഗ്രാമം പദ്ധതിയുടെ ഭാഗമായി സമൃദ്ധി കർഷക സംഘം സംഘടിപ്പിക്കുന്ന ഫ്രൂട്ട് ഫെസ്റ്റ് ഇന്ന് മുതൽ 12 വരെ രാവിലെ 9.30 മുതൽ വൈകിട്ട് 7 വരെ മാരാമൺ സെന്റ് ജോസഫ്സ് കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ നടക്കും. വിദേശത്തെയും സ്വദേശത്തെയും വിവിധയിനം പഴവർഗങ്ങളുടെ പ്രദർശനവും വിൽപനയും നടക്കുന്ന ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്ന് 9.30ന് പഞ്ചായത്ത് പ്രസിഡന്റ് ആർ.കൃഷ്ണകുമാർ നിർവഹിക്കും.വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷത വഹിക്കും.
ടൂറിസം മാപ്പ് പ്രകാശനം കലക്ടർ എസ്.പ്രേം കൃഷ്ണൻ നിർവഹിക്കും.
റബർ ഷീറ്റ് സംഭരണം
പെരുമ്പെട്ടി ∙ അത്യാൽ പെരുമ്പെട്ടി റബർ ഉൽപാദക സംഘത്തിൽ ഇന്ന് 10 മുതൽ റബർഷീറ്റ്, ഒട്ടുപാൽ എന്നിവ സംഭരിക്കും. 9446186995.
അഭിമുഖം നാളെ
തേക്കുതോട് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (ഇംഗ്ലിഷ്) താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിന് എത്തണം. 9747899277.
വൈദ്യുതിമുടക്കം
ചെങ്ങറ, നാടുകാണി, മാർത്തോമ്മാ പള്ളി എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]