
പത്തനംതിട്ട ജില്ലയിൽ ഇന്ന് (10-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്റ്റൈപൻഡോടെ തൊഴിൽ പരിശീലനം
തിരുവനന്തപുരം ∙ പട്ടികജാതി വികസന വകുപ്പും നാഷനൽ കയർ റിസർച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വിവിധ ജില്ലകളിൽ സ്റ്റൈപൻഡോടെ തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നു. www.ncrmi.org. 0471-2730788.
എംജി ഡിഗ്രി: മുഖാമുഖം 21 ന്
റാന്നി ∙ എംജി സർവകലാശാലയിലെ ഡിഗ്രി പ്രവേശനത്തിനായുള്ള സംശയ നിവാരണ പരിശീലനം ‘മുഖാമുഖം 2025’ 21ന് 10ന് റാന്നി എംഎസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. റാന്നി സെന്റ് തോമസ് കോളജാണ് പരിശീലനം നടത്തുന്നത്. പങ്കെടുക്കുന്നവർ ലിങ്കിലൂടെ റജിസ്റ്റർ ചെയ്യണം. https://forms.gle/mHJkbg5L8uxfr4K5A
സമ്മർ ക്യാംപ് ആരംഭിച്ചു
പത്തനംതിട്ട ∙ പ്രാണശിഷ്യ അക്കാദമി ഓഫ് ആർട്സിന്റെ നേതൃത്വത്തിൽ റോയൽ ഓഡിറ്റോറിയത്തിൽ കിഡ്സ് സമ്മർ ക്യാംപ് തുടങ്ങി. 5 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് യോഗ, സംഗീതോപകരണങ്ങൾ, ചിത്രരചന, സുംബാ ഡാൻസ്, വെസ്റ്റേൺ ഡാൻസ്, അഭിനയം, ഗെയിംസ്, ബോക്സിങ് എന്നിവയിൽ രണ്ടു മാസത്തേക്ക് പരിശീലനം നൽകും. 8921568683.
മെഡിക്കൽ ക്യാംപ്
റാന്നി ∙ പഞ്ചായത്ത്, വേൾഡ് മലയാളി കൗൺസിൽ, കെയർ എൻ സേഫ്, നെയ്യാറ്റിൻകര നിംസ് സൂപ്പർ സ്പെഷ്യലിറ്റി മെഡിസിറ്റി എന്നിവ ചേർന്ന് 12ന് 10ന് റാന്നി എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന സൂപ്പർ സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാംപും ബോധവൽക്കരണവും കരിയർ ഗൈഡൻസും മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി എന്നിവർ മുഖ്യാതിഥികളാകും. ക്യാംപിലും കരിയർ ഗൈഡൻസിലും പങ്കെടുക്കുന്നവർ റജിസ്റ്റർ ചെയ്യണം. 9447207218, 9497817214.
വൈദ്യുതി മുടക്കം
∙ ഏനാത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഏനാത്ത് ടൗൺ, തട്ടാരുപടി, എംജി ജംക്ഷൻ എന്നിവിടങ്ങളിൽ 2 മുതൽ 9 വരെ വൈദ്യുതിവിതരണം തടസ്സപ്പെടും.
∙ മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ അഞ്ചിലവ്, പാലത്തിങ്കൽ, തേക്കട എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
∙ പുളിമുക്ക്, മണ്ണുംഭാഗം ഐടിസി പടി, ഇളകൊള്ളൂർ, ചിറ്റൂർമുക്ക്, ഇളകൊള്ളൂർ പാലം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി.