വെണ്ണിക്കുളം ∙ അപ്രതീക്ഷിതമായി മണിമലയാറ്റിലുണ്ടായ പ്രളയത്തിൽ സമീപനപാത തകർന്നു യാത്രാമാർഗം ഇല്ലാതായ കോമളത്ത് പുതിയ പാലം പൂർത്തിയായി. പാലം നാളെ 5ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കുമെന്ന് മാത്യു ടി.
തോമസ് എംഎൽഎ അറിയിച്ചു. മന്ത്രി മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
ഉദ്ഘാടനത്തിനു മുന്നോടിയായി മാസങ്ങൾക്കു മുൻപുതന്നെ വാഹനങ്ങൾ പാലത്തിലൂടെ ഓടിത്തുടങ്ങിയിരുന്നു.
2021 ഒക്ടോബർ ഉണ്ടായ പ്രളയത്തിലാണ് നേരത്തെയുണ്ടായിരുന്ന പാലത്തിന്റെ സമീപനപാത 35 മീറ്ററോളം ഒഴുകിപ്പോയത്. സെമി സബ്മേഴ്സിബിൾ പാലം ആയി നിർമിച്ചിരുന്ന കോമളം പാലത്തിന്റെ വെൽക്യാപ്പുകൾ തമ്മിലുള്ള അകലം കുറവായതിനാൽ പാലത്തിലെ തൂണുകൾക്കിടയിൽ മരക്കഷണങ്ങളും മുളച്ചില്ലകളും വന്നടിഞ്ഞാണു ജലത്തിന്റെ കുത്തൊഴുക്കിൽ സമീപനപാത ഇല്ലാതായത്.
വെൽക്യാപ്പുകൾ തമ്മിലുള്ള അകലം കുറവായതിനാൽ വീണ്ടും വെള്ളപ്പൊക്കം ഉണ്ടായാൽ പാലത്തിനു ബലക്ഷയം വരാൻ സാധ്യതയുള്ളതിനാൽ നിലവിലുള്ള പാലം പൊളിച്ച് പുതിയ ഉയരത്തിലുള്ള പാലം പണിയണമെന്ന് വിദഗ്ധ അഭിപ്രായം ഉയർന്നുവന്നിരുന്നു.
ഇതേത്തുടർന്ന് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി പാലം നിർമിക്കുന്നതിനു 20% തുക സംസ്ഥാന ബജറ്റിൽ അനുവദിക്കുകയും ചെയ്തിരുന്നു.
7.5 മീറ്റർ കാര്യേജ് വേയും ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 11 മീറ്റർ വീതിയിലാണ് പാലം നിർമിച്ചിരിക്കുന്നത്. പാലത്തിനു നദിയിൽ 28 മീറ്ററിന്റെ 3 സ്പാനും ഇരുകരകളിലുമായി 12.5 മീറ്ററിന്റെ 2 വീതം ലാൻഡ് സ്പാനുകളുമാണുള്ളത്.
രാത്രികാലങ്ങളിൽ വെളിച്ചം ലഭിക്കുന്നതിനായി എംഎൽഎ ഫണ്ടിൽ നിന്ന് തുക ചെലവഴിച്ച് വഴിവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ വർഷങ്ങളായി നേരിട്ടിരുന്ന യാത്രാക്ലേശത്തിന് പരിഹാരമാകും.
പാലത്തിലൂടെ ബസ് സർവീസ് തുടങ്ങിയാൽ ഗ്രാമീണമേഖലയിലെ യാത്രാദുരിതവും ഇല്ലാതാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

