പത്തനംതിട്ട ∙ മകരവിളക്കിനോട് അനുബന്ധിച്ച് ജില്ലാ ആസ്ഥാനത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ അയ്യപ്പഭക്തർക്ക് ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കാൻ നഗരസഭ കൺട്രോൾ റൂം തുറക്കും.
13, 14, 15 തീയതികളിൽ എത്തുന്ന അയ്യപ്പ ഭക്തർക്കാവശ്യമായ ക്രമീകരണങ്ങളാണ് നഗരസഭ ഒരുക്കുന്നത്. ആയുർവേദ, ഹോമിയോ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധനകളും ചികിത്സകൾ നടത്താൻ വേണ്ട
ക്രമീകരണങ്ങൾ ഇടത്താവളത്തിൽ ഉണ്ടാകും. കെഎസ്ആർടിസി ബസുകൾ പാർക്ക് ചെയ്യുന്നതിനായി ഇടത്താവളത്തിലും റിങ് റോഡിലും പാർക്കിങ് സംവിധാനങ്ങൾ സജ്ജമാക്കും.
തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാനും ശുദ്ധജലം ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ചെയ്യാനും ജല അതോറിറ്റി, കെഎസ്ഇബി വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പൊലീസ് ക്രമീകരണങ്ങൾ നടത്തും. അഗ്നിരക്ഷാസേനയുടെയും പൊതുമരാമത്ത് വകുപ്പുകളുടെയും സേവനവും നഗരത്തിൽ 3 ദിവസം ഉണ്ടാവും.
നഗരസഭാധ്യക്ഷ സിന്ധു അനിൽ വിളിച്ചു ചേർത്ത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ക്രമീകരണങ്ങൾ തയാറാക്കിയത്.
സ്ഥിരം സമിതി അധ്യക്ഷരായ സജിനി മോഹൻ, അൻസാർ മുഹമ്മദ്, യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എ.സുരേഷ്കുമാർ, എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് പി.കെ.അനീഷ്, വിവിധ വകുപ്പുകളെ പ്രതികരിച്ച് എസ്.സരിത, എസ്.സാബു, കെ.അശ്വനി കുമാർ, കെ.ശ്രീകുമാർ, കെ.ആർ.രാജേഷ്കുമാർ, ടി.എൻ.തുളസി ദാസ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

