ഇട്ടിയപ്പാറ ∙ ശബരിമല മകര വിളക്ക് തീർഥാടനത്തിന്റെ ഭാഗമായി പഴവങ്ങാടി പഞ്ചായത്തിലെ തീർഥാടന പാതകളിൽ ശുചീകരണം നടത്തി ഹരിത കർമസേന. 2 ദിവസങ്ങളായിട്ടാണു ശുചീകരണം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ അധ്യക്ഷയായി. വനം ഡപ്യൂട്ടി റേഞ്ച് ഓഫിസർ വിനോദ്കുമാർ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സനോജ് മേമന, മോനായി പുന്നൂസ്, കെ.ഇ.മാത്യു, മനോജ് മലയിൽ, ആതിര എസ്.നായർ, അന്നമ്മ തോമസ്, എസ്.സതീഷ്, നിർവഹണ ഉദ്യോഗസ്ഥരായ സൗമ്യ സുധീഷ്, പ്രവീൺ, ഹരിത കർമസേന ഭാരവാഹികളായ സുമ തോമസ്, ലാലി പ്രദീപ് എന്നിവർ പ്രസംഗിച്ചു.
തിരുവാഭരണ പാത വീതി കൂട്ടി കോൺക്രീറ്റ് ചെയ്തു
റാന്നി ∙ ശബരിമല പരമ്പരാഗത തിരുവാഭരണ പാത വീതി കൂട്ടി കോൺക്രീറ്റ് ചെയ്ത് വൻകിട
ജലസേചന വിഭാഗം. കീക്കൊഴൂർ ഈച്ചരാമണ്ണിൽ പാലത്തിനു സമീപം തോടിനോടു ചേർന്ന ഭാഗത്താണ് 10 മീറ്ററോളം നീളത്തിൽ വീതി കൂട്ടി കോൺക്രീറ്റ് ചെയ്തത്.
തിരുവാഭരണ ഘോഷയാത്രയ്ക്കൊപ്പം നടന്നെത്തുന്ന തീർഥാടകരുടെ തിക്കും തിരക്കും കുറയ്ക്കാനാണിത്.
പേരൂച്ചാൽ പാലം–ആയിക്കൽ തിരുവാഭരണ പാറ വരെ ഘോഷയാത്ര കടന്നു പോകുന്നത് ചെറുകോൽ പഞ്ചായത്തിലൂടെയാണ്. ഈച്ചരാമണ്ണിൽ പാലം മുതൽ താന്നിവേലിൽ കടവ് വരെ 300 മീറ്ററോളം ദൂരം പഞ്ചായത്തിന്റെയും എംഎൽഎയുടെയും ഫണ്ട് ചെലവഴിച്ചു കോൺക്രീറ്റ് ചെയ്തിരുന്നു.
പേരൂച്ചാൽ പാലം–ഈച്ചരാമണ്ണിൽ പാലം വരെയും താന്നിവേലിൽ കടവ്–ആയിക്കൽ വരെയും ഇനി പണി നടത്താനുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

