തിരുവല്ല∙ തിരുവല്ല ബൈപാസിലും സമീപ പ്രദേശങ്ങളിലും മറ്റു ജില്ലകളിൽ നിന്നെത്തുന്ന ലോറികൾ, ശുചിമുറി മാലിന്യം വ്യാപകമായി തള്ളുന്നു. എറണാകുളം–ആലപ്പുഴ ജില്ലാ അതിർത്തി പ്രദേശത്തു നിന്നുള്ള ലോറികളാണിത്.
ബൈപാസിന്റെ സുരക്ഷാ വേലിയില്ലാത്ത ഭാഗത്തു നിർത്തിയാണ് അതിവേഗം മാലിന്യം തള്ളി മടങ്ങുന്നത്. ബൈപാസിലെ മഴുവങ്ങാട്ചിറയ്ക്കും പുഷ്പഗിരി റോഡിനുമിടയിലുള്ള ഭാഗത്താണു മാലിന്യമധികവും തള്ളുന്നത്.
ഇരുട്ടും, നിരീക്ഷണ ക്യാമറകളുടെ അഭാവവും അനധികൃത മാലിന്യ നിക്ഷേപത്തിനു സഹായകരമാകുന്നു.
ഇതിനു പുറമേ ചാക്കിൽക്കെട്ടിയ നിലയിൽ ഇറച്ചിക്കോഴി, പച്ചക്കറി അവശിഷ്ടങ്ങൾ, ഡയപ്പർ അടക്കമുള്ളവയും ബൈപാസിൽ തള്ളുന്നുണ്ട്. ക്രിസ്മസ് അവധി ദിനങ്ങളിൽ എം.സി.
റോഡിൽ മുത്തൂരിൽ കുടിവെള്ള പൈപ്പിനു സമീപത്തായി ശുചിമുറി മാലിന്യം തള്ളിയിരുന്നു. പമ്പിങ് സമയത്തടക്കം ഈ പൈപ്പിലൂടെ കുടിവെള്ളം പാഴായി പോകുന്നുണ്ട്. വിള്ളലുള്ള ഭാഗത്തു മാലിന്യം കലർന്നതായി പ്രദേശവാസികൾ പറയുന്നു.
സമൂഹമാധ്യമങ്ങളിലടക്കം വിഷയം ചർച്ചയായിട്ടും അധികൃതരുടെ ഭാഗത്തു നിന്നും നടപടിയായിട്ടില്ല.
പ്രധാന പാത ഒഴിവാക്കുന്നു
ക്യാമറ കണ്ണുകളിൽ നിന്നു രക്ഷപ്പെടാൻ പ്രധാന പാത ഒഴിവാക്കിയാണു മാലിന്യ ലോറികൾ സഞ്ചരിക്കുന്നത്. ചങ്ങനാശേരി ഭാഗത്ത് നിന്നു വരുന്നവ തിരുവല്ല നഗരത്തിലെത്താതെ, മുത്തൂർ ജംക്ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞാണു ബൈപാസ് ഭാഗത്തേക്കു പോകുന്നത്. ചില സമയങ്ങളിൽ ലോറികൾ കോഴഞ്ചേരി റോഡിലൂടെ ഇരവിപേരൂർ വരെ പോകുന്നുണ്ടെന്നു ദൃക്സാക്ഷികൾ പറയുന്നു.
വ്യാഴാഴ്ച രാത്രി 9.35നും 9.45നുമിടയിൽ കക്കൂസ് മാലിന്യവുമായെത്തിയ ലോറി അമിത വേഗത്തിൽ മുത്തൂർ–കുറ്റപ്പുഴ റോഡിലൂടെ പോയതായി പ്രദേശവാസിയായ യുവാവ് പറഞ്ഞു. അധികൃതർക്കു പരാതി നൽകിയാലും പരാതിക്കാരന്റെ വിവരങ്ങളടക്കം കൈമാറുമെന്ന ഭയത്താൽ പലരും മുന്നോട്ടു വരാൻ മടിക്കുകയാണ്.
വിഷയത്തിൽ െപാലീസും, പുതിയ നഗരസഭ ഭരണസമിതിയും നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

