പത്തനംതിട്ട ∙ തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിൽ ജില്ലയിൽ 10.62 ലക്ഷം വോട്ടർമാർ ഇന്നു സമ്മതിദാനവകാശം വിനിയോഗിക്കും.
സ്ത്രീകൾ 5,71,974, പുരുഷൻമാർ 4,90,779, ട്രാൻസ്ജെൻഡർ മൂന്ന് എന്നിങ്ങനെയാണ് കണക്ക്. നഗരസഭ, ത്രിതല പഞ്ചായത്ത് വാർഡുകളിലേക്ക് ആകെ 3,549 സ്ഥാനാർഥികളുണ്ട്.
1,225 പോളിങ് ബൂത്തുകളിലായി 6,184 ബാലറ്റ് യൂണിറ്റും 2,180 കൺട്രോൾ യൂണിറ്റും സജ്ജമായി. 5,896 പോളിങ് ഉദ്യോഗസ്ഥർ വോട്ടെടുപ്പ് നിയന്ത്രിക്കും.ജില്ലയിൽ 3549 സ്ഥാനാർഥികളാണ് ഇന്ന് ജനവിധി തേടുന്നത്.
അതിൽ 1640 പുരുഷന്മാരും 1909 വനിതകളുമാണ്.
പോളിങ് തുടങ്ങുന്നതിന് മുൻപ് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ മോക്ക് പോൾ രാവിലെ 6ന് തുടങ്ങും. പോളിങ് സ്റ്റേഷനിൽ 4 പോളിങ് ഉദ്യോഗസ്ഥരും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉണ്ടാകും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം വരി ഉണ്ടാകും.
കാഴ്ച പരിമിതിയുള്ളവരും ശാരീരിക അവശതയുള്ളവരും രോഗബാധിതരും പ്രായമായവരുമായ വോട്ടർമാർക്ക് വരി നിൽക്കാതെ വോട്ട് രേഖപ്പെടുത്താം.
53 പഞ്ചായത്തിലായി 833 വാർഡ്, എട്ട് ബ്ലോക്ക് പഞ്ചായത്തിലായി 114 ഡിവിഷൻ, നാല് നഗരസഭകളിലായി 135 വാർഡ്, ജില്ലാ പഞ്ചായത്തിൽ 17 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.വാർഡ് പുനർനിർണയശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ പ്രവചനങ്ങൾക്ക് അതിർത്തി വരകൾക്കും സ്വാധീനമായുണ്ടാകും.
പോളിങ് സാമഗ്രികൾ ബൂത്തിലേക്ക്
തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്ന ജില്ലയിലെ കേന്ദ്രങ്ങൾ കലക്ടർ എസ്.പ്രേം കൃഷ്ണനും പൊതു നിരീക്ഷകൻ എ.നിസാമുദ്ദീനും സന്ദർശിച്ചു. കോഴഞ്ചേരി സെന്റ് തോമസ് കോളജ്, എലിയറയ്ക്കൽ അമൃത വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പന്തളം എൻഎസ്എസ് കോളജ്, അടൂർ കേരള യൂണിവേഴ്സിറ്റി ബിഎഡ് സെന്റർ എന്നീ കേന്ദ്രങ്ങൾ ജില്ലാ കലക്ടർ സന്ദർശിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ ബീന എസ്.ഹനീഫ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
റാന്നി സെന്റ് തോമസ് കോളജിലെ വിതരണ കേന്ദ്രത്തിൽ പൊതുനിരീക്ഷകൻ സന്ദർശനം നടത്തി.
മല്ലപ്പള്ളി സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ, തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ, ഇരവിപേരൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽനിന്ന് പോളിങ് സാമഗ്രികൾ വിതരണം ചെയ്തു. അടൂർ ഹോളി ഏഞ്ചൽസ് സ്കൂൾ, പത്തനംതിട്ട
കാതോലിക്കേറ്റ് കോളജ്, തിരുവല്ല എംജിഎം ഹയർ സെക്കൻഡറി സ്കൂൾ, പന്തളം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിൽ നഗരസഭയിലേക്കുള്ള പോളിങ് സാമഗ്രികൾ വിതരണം ചെയ്തു.
പോളിങ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ഉച്ചയ്ക്കു ശേഷം വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ എത്തി. ജില്ലയിൽ ദൂരെയുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങൾ ഗവി ഗവ.എൽപിഎസ്, കൊച്ചുപമ്പ കെഎഫ്ഡിസി ഡോർമെറ്ററി ബിൽഡിങ്, മൂഴിയാർ ഗവ.യുപി സ്കൂൾ എന്നിവയാണ്.
പ്രധാന നിർദേശങ്ങൾ
∙വോട്ടെടുപ്പ് ദിവസം നഗരസഭ മേഖലയിൽ പോളിങ് സ്റ്റേഷന്റെ 100 മീറ്ററിനുള്ളിലും പഞ്ചായത്തിൽ 200 മീറ്ററിനുള്ളിലും വോട്ട് അഭ്യർഥിക്കരുത്.
∙രാഷ്ട്രീയകക്ഷിയുടെയോ സ്ഥാനാർഥിയുടെയോ പേരോ ചിഹ്നമോ ആലേഖനം ചെയ്ത മാസ്ക്, വസ്ത്രം, തൊപ്പി തുടങ്ങിയവ ഉപയോഗിക്കരുത്. ∙സമ്മതിദായകർക്ക് നൽകുന്ന അനൗദ്യോഗിക സ്ലിപ്പ് വെള്ളക്കടലാസിൽ ആകണം.
അവയിൽ സ്ഥാനാർഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ ഉണ്ടാകരുത്. ∙സമ്മതിദായകർക്ക് കൈക്കൂലി നൽകുക, ഭീഷണിപ്പെടുത്തുക, സമ്മതിദായകരായി ആൾമാറാട്ടം നടത്തുക, ഏതെങ്കിലും സ്ഥാനാർഥിക്കു വേണ്ടി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കാൻ സമ്മതിദായകനെ പ്രേരിപ്പിക്കുക എന്നിവ പാടില്ല ∙പോളിങ് സ്റ്റേഷനിലേക്കും അവിടെ നിന്ന് തിരിച്ചും സമ്മതിദായകരെ വാഹനങ്ങളിൽ കൊണ്ടുപോകുക തുടങ്ങിയവ പെരുമാറ്റച്ചട്ട
ലംഘനമാണ്. വോട്ടെടുപ്പ് ദിവസം വാഹനം ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം പാലിക്കുകയും അതിനായുള്ള അനുവാദം വാഹനത്തിൽ വ്യക്തമായി പ്രദർശിപ്പിക്കണം. ∙രാഷ്ട്രീയ കക്ഷികൾ അംഗീകൃത പ്രവർത്തകർക്ക് അനുയോജ്യമായ ബാഡ്ജ്, തിരിച്ചറിയൽ രേഖ എന്നിവ നൽകണം.
∙നിരീക്ഷകൻ, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥർ, പ്രിസൈഡിംഗ് ഓഫിസർ എന്നിവർക്ക് മാത്രമാണ് പോളിങ് ബൂത്തിൽ മൊബൈൽ ഉപയോഗിക്കാൻ അനുവാദമുള്ളൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

