തുമ്പമൺ ∙ ശബരിമലയിലെ സ്വർണം മോഷ്ടിച്ച ഇടതുപക്ഷ സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ സമരം ചെയ്ത കോൺഗ്രസ് വക്താവ് സന്ദീപ് വാരിയർ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ, ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജു എം.ജോയ് അടക്കമുള്ളവരെ ജയിലിലടച്ചതിനെതിരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പ്രതിഷേധിച്ചു. ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലൻ ജോൺ അധ്യക്ഷനായി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസ്, മണ്ഡലം പ്രസിഡന്റ് ടി.എ.രാജേഷ് കുമാർ, ഡി.എൻ.തൃദീപ്, ജി.അനിൽകുമാർ, രാജു സക്കറിയ, ജോസഫ് വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, ജീജ ബാബു, കെ.കെ.അമ്പിളി, ഷിനുമോൾ ഏബ്രഹാം, ഡി.ചിഞ്ചു, ബീന വർഗീസ്, ഗീത റാവു, കെഎസ്യു ജില്ലാ സെക്രട്ടറി സുമേഷ് കുമാർ, ജ്യോതിഷ് പെരുമ്പുളിക്കൽ, പ്രിൻസ്, നിതിൻ, നോബൽ, ഷെബിൻ, മെൽവിൻ, കെവിൻ, അലൻ എന്നിവർ പ്രസംഗിച്ചു.
അടൂർ ∙ ശബരിമലയെ സർക്കാരും ദേവസ്വംബോർഡും കൊള്ളയടിക്കുന്നുവെന്നാരോപിച്ച് സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി റിനോ പി.രാജൻ, മുൻ നഗരസഭ ചെയർമാൻ ബാബു ദിവാകരൻ, റോബിൻ ജോർജ്, ബിബിൻ ബി.ബാബു, അനീഷ്, ഫെന്നി നൈനാൻ, ബിനിൽ ബിനു, വിഷ്ണു, അനന്തഗോപൻ, കെ.പി.അരുൺ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]