പത്തനംതിട്ട ∙ തൊഴിലാളി യൂണിയനുകൾക്കുള്ള റജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടിയ സർക്കാർ നടപടി പിൻവലിക്കണമെന്ന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
‘‘1000 രൂപയായിരുന്ന ഫീസ് 10000 രൂപയാക്കിയാണ് ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. 1926 ലെ ട്രേഡ് യൂണിയൻ നിയമത്തിന്റെ ലംഘനമാണിത്. അസംഘടിത മേഖലയിൽ യൂണിയനുകൾ റജിസ്ട്രർ ചെയ്യാൻ കഴിയാത്ത അവസ്ഥയാണുള്ളത് യൂണിയനുകൾ റജിസ്ട്രേഷൻ അനുമതിക്കായി അപേക്ഷ നൽകുമ്പോൾ ആ മേഖയിൽ ജോലി ചെയ്യുന്നവർക്ക് ഐഡൻഡിറ്റി കാർഡ് ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തണമെന്ന വിചിത്രമായ ഉത്തരവാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.
‘‘മറ്റു സംസ്ഥാനങ്ങളിൽ നാമമാത്രമായി റജിസ്ട്രേഷൻ ഫീസ് ഈടാക്കുമ്പോഴാണ് തൊഴിലാളികളുടെ സർക്കാർ എന്ന് അവകാശപ്പെടുന്നവർ ഫീസ് ഉയർത്തൽ നടപടിയുമായി മുന്നോട്ട് ഇറങ്ങിയിരിക്കുന്നത്’’.
അടിയന്തിരമായും ഫീസ് വർദ്ധനവ് പിൻവലിക്കണമെന്നും പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അങ്ങാടിക്കൽ വിജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു.
ആർ. സുകുമാരൻ നായർ, സജി കെ.
സൈമൺ, റനീസ് മുഹമ്മദ്, പി.കെ. മുരളി, അനീഷ് ഗോപിനാഥ്, നിഖിൽ ചെറിയാൻ, സജി കൊടുമുടി, മുരളി മേപ്പുറത്ത്, മനോജ് ഡേവിഡ് കോശി തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]