ഇട്ടിയപ്പാറ ∙ യുവാവിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 6 ലക്ഷം രൂപ കൈമാറി പഴവങ്ങാടി പഞ്ചായത്ത് ജീവൻ രക്ഷാസമിതി. ആനത്തടം പാലത്തിങ്കൽ സിറിൽ പ്രകാശിന്റെ ചികിത്സയ്ക്കാണു തുക നൽകിയത്.
2015ൽ ഭവനസന്ദർശനം നടത്തി സമിതി സമാഹരിച്ച തുകയിൽനിന്നാണ് 6 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് സിറിലിന്റെ സഹോദരൻ നിതിൻ പ്രകാശിന് പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി കൈമാറിയത്.
വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം, ജനറൽ കൺവീനർ പ്രഫ.റെജി കുര്യാക്കോസ്, പഞ്ചായത്തംഗങ്ങളായ അനിത അനിൽകുമാർ, ജോയ്സി ചാക്കോ എന്നിവർ പങ്കെടുത്തു. പാലാ മാർ സ്ലീബ ആശുപത്രിയിൽ 15ന് ആണ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. സഹോദരൻ നിതിൻ പ്രകാശാണ് വൃക്ക നൽകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]