പത്തനംതിട്ട ∙ നിർദിഷ്ട
ശബരി വിമാനത്താവളം സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൊടുമൺ പ്ലാന്റേഷനിലെ റവന്യു ഭൂമിയിൽ സ്ഥാപിക്കണമെന്നും ഹൈക്കോടതി പരാമർശം കലക്ടർ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ശബരി വിമാനത്താവള ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ധർണ നടത്തി. തോമസ് മുട്ടുവേലി കോറെപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഡോ.വർഗീസ് പേരയിൽ അധ്യക്ഷനായി.
കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. ജോർജ് വർഗീസ് കൊപ്പാറ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി ഏഴംകുളം മോഹൻകുമാർ, വൈസ് മെൻസ് ക്ലബ് സെക്രട്ടറി വിനോദ് വാസുക്കുറുപ്പ്, ഐഎൻടിയുസി ജില്ലാ സെക്രട്ടറി സുരേഷ് കുഴിവേലി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു വർഗീസ്, ജനതാദൾ ജില്ലാ പ്രസിഡന്റ് അടൂർ റോയി, ഫാ.
ജോസഫ് സാമുവൽ തറയിൽ, മണി വിജയൻ, മാത്യു പാലക്കുന്നത്ത്, ടി.തുളസീധരൻ, ട്രഷറർ ആർ. പത്മകുമാർ, വൈസ് പ്രസിഡന്റ് ജോൺസൺ കുളത്തുംകരോട്ട്, ജോസ് പള്ളി വാതുക്കൽ, ഗോപിനാഥപിള്ള, ഗീവർഗീസ് നൈനാൻ, വി.കെ.സ്റ്റാൻലി, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ജി.അനിൽകുമാർ, സുനിൽ തോമസ്, സെക്രട്ടറി ശ്രീജിത്ത് ഭാനുദേവ് തുടങ്ങിയവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]