പത്തനംതിട്ട ∙ കാതോലിക്കേറ്റ് കോളജ് ബോട്ടണി വിഭാഗത്തിന് 70 വയസ്സ് പൂർത്തിയാക്കുന്നു.
സപ്തതിയാഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ പരിപാടികളാണു കോളജ് ഒരുക്കിയിരിക്കുന്നത്. സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെയും സംസ്ഥാന ഔഷധ–സസ്യ ബോർഡിന്റെയും സഹകരണത്തോടെ കോളജിലെ ബൊട്ടാണിക്കൽ ഗാർഡനിൽ ഒരുക്കുന്ന എതനോ ബോട്ടാണിക്കൽ ഗാർഡൻ, മെഡിസിനൽ ഗാർഡൻ എന്നിവയുടെ ഉദ്ഘാടനം ഇന്ന് ജൈവവൈവിധ്യ ബോർഡിന്റെ ചെയർമാൻ ഡോ. എൻ അനികുമാർ, സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ്സ് ബോർഡ് എക്സിക്യൂട്ടീവ് മെംബർ ഡോ.
പ്രിയ ദേവദത്ത്, പ്രോജക്ടിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർമാരായ ഡോ. വി.പി.
തോമസ്, കെ.എസ്. ഹിമ എന്നിവർ ചേർന്നു നിർവഹിക്കും.
ബോട്ടണി വകുപ്പ് മേധാവി പ്രഫസർ ഡോ. ബിനോയ് ടി തോമസ് അധ്യക്ഷത വഹിക്കും.
തുടർന്ന് നടക്കുന്ന എതനോബോട്ടാണിക്കൽ സെമിനാർ പാലോട് ബൊട്ടാണിക്കൽ ഗാർഡൻ ടെക്നിക്കൽ ഓഫിസർ ഡോ.
എം. നവാസ് നയിക്കും.
ബോട്ടണി വിഭാഗത്തിലെ പൂർവ വിദ്യാർഥികളുടെ സഹായത്തോടെ നവീകരിച്ച ഗ്രീൻ ഹൗസ് ഫേനറി,എന്നിവയുടെ ഉദ്ഘാടനവും പൂർവ വിദ്യാർഥികൾ നിർവഹിക്കും.
കാണാം അപൂർവ സസ്യങ്ങളും ജിഞ്ചർ ഹൗസും
കോളജ് ക്യാംപസിൽ ഒരേക്കറോളം വരുന്ന ബോട്ടാണിക്കൽ ഗാർഡനിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹായത്തോടുകൂടി സംസ്ഥാനത്തെ ആദിവാസികൾ ഉപയോഗിക്കുന്ന സസ്യങ്ങളെ സംരക്ഷിക്കുന്നതിനായി ഉണ്ടാക്കിയതാണ് എതനോ ബോട്ടാണിക്കൽ ഗാർഡൻ . വിവിധ ആദിവാസി വിഭാഗങ്ങൾ ഉപയോഗിക്കുന്ന 150ൽ അധികം സസ്യങ്ങളെ ഇവിടെ സംരക്ഷിക്കുന്നുണ്ട്. ഡച്ച് ഗവർണർ ആയിരുന്ന വാൻറീഡ് രചിച്ച ഹോർത്തൂസ് മലബാറിക്കസ് ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന നൂറോളം ചെടികളും ഇവിടെയുണ്ട്.
ഗാർഡൻ ഫെസ്റ്റിവൽ നാളെ
സപ്തതിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗാർഡൻ ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നാളെ 10നു പത്തനംതിട്ട
നഗരസഭാധ്യക്ഷൻ ടി. സക്കീർ ഹുസൈൻ നിർവഹിക്കും പൂർവ വിദ്യാർഥിയായ കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത മുഖ്യാതിഥി ആയിരിക്കും.
കോളജ് പ്രിൻസിപ്പൽ ഡോ. സിന്ധു ജോൺസ് അധ്യക്ഷത വഹിക്കും.
ഗാർഡൻ ഫെസ്റ്റിവലിൽ വൈവിധ്യമാർന്ന ജിഞ്ചർ ഹൗസ്, എതനോ ബോട്ടാണിക്കൽ ഗാർഡൻ, മെഡിസിനൽ ഗാർഡൻ, ഫേനറി, നഴ്സറി ഗാർഡൻ എന്നിവ നാളെ പ്രദർശനത്തിനു തുറക്കും. ഗാർഡൻ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വെജിറ്റബിൾ ഫ്രൂട്ട് കാർവിങ് മത്സരങ്ങൾ, ഫ്ലവർ അറേൻജ്മെന്റ്, റീല്സ് മത്സരം എന്നിവയും ഉണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]