അടൂർ ∙ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കലക്ഷൻ ഏജന്റിന്റെ കയ്യിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിലെ സൂത്രധാരനെ അറസ്റ്റു ചെയ്തു. വടക്കടത്തുകാവ് മുരുകൻകുന്ന് മുല്ലവേലിൽ പടിഞ്ഞാറ്റേതിൽ എ.സൂരജിനെയാണു(പക്രു–25) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഏനാത്ത് സ്വദേശി ശ്രീദേവിന്റെ കയ്യിൽ നിന്നും 1.9 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിലെ സൂത്രധാരനാണ് ഇയാൾ.
സൂരജിന്റെ നിർദേശപ്രകാരം സ്കൂട്ടറിൽ പോയി കലക്ഷൻ ഏജന്റിനെ പിന്തുടർന്ന് പണം തട്ടിയെടുത്ത അടൂർ മുണ്ടപ്പള്ളി പാറക്കൂട്ടം കാർത്തിക നിവാസിൽ എസ്.ജെ.ആലേഖ് (സൂര്യ–20), പന്നിവിഴ കൃഷ്ണവിലാസം വീട്ടിൽ വരുൺ കൃഷ്ണൻ(ഉണ്ണി–26)എന്നിവരെ അടൂർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ ജയിലിലാണ്.
ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൂരജാണ് പ്രധാന സൂത്രധാരൻ എന്ന് പൊലീസിന് മനസ്സിലാകുന്നത്.
കഴിഞ്ഞ മാസം 12നായിരുന്നു സംഭവം. അടൂർ ഭാഗത്തു നിന്നും ജോലിയുടെ ഭാഗമായി ചെറുപുഞ്ചയിലേക്ക് പോയപ്പോഴാണ് ശ്രീദേവിനെ യുവാക്കൾ നമ്പർ പ്ലേറ്റ് മറച്ച സ്കൂട്ടറിൽ പിന്തുടർന്നെത്തി ബാഗ് തട്ടിയെടുത്തത്.
സംഭവത്തെ തുടർന്ന് ഒളിവിൽ പോയ സൂരജിനെ രണ്ട് തവണ പൊലീസ് പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഒടുവിൽ ചൊവ്വാഴ്ച ഇയാൾ താമസിക്കുന്ന സ്ഥലത്ത് നിന്നു സാഹസികമായി പൊലീസ് പിടികൂടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]