
പത്തനംതിട്ട ∙ പൊലീസ് സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് പിന്നീട് പ്രതികരണങ്ങളറിയിക്കാൻ പുതിയ ഫോൺ നമ്പർ ഏർപ്പെടുത്തി.
9497908554 എന്ന നമ്പറിലാണ് അഭിപ്രായങ്ങൾ അറിയിക്കേണ്ടത്. ജില്ലാതല ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് നിർവഹിച്ചു.സ്റ്റേഷനിൽ എത്തുന്നവർക്ക് പൊലീസിൽ നിന്നുള്ള അനുഭവവും പരാതികളിൽ എടുത്ത നടപടികളും മറ്റും അറിയിക്കാനുള്ള ക്യൂ ആർ കോഡ് സംവിധാനം ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും നിലവിലുണ്ട്.
ഇതിന്റെ സ്വീകാര്യത ഉയർത്തുന്നതിനാണ് പുതിയ സംവിധാനം.
നേരിട്ട് വിളിച്ചും വാട്സാപ്പിലൂടെയും പ്രതികരണം അറിയിക്കാം. ജില്ലാ പൊലീസ് ഓഫിസിൽ പ്രവർത്തിക്കുന്ന പെറ്റീഷൻ സെൽ ഈ നമ്പറിൽ ലഭിക്കുന്ന പ്രതികരണങ്ങൾ പരിശോധിക്കും.ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ക്യൂ ആർ കോഡിനോട് ചേർന്ന് പുതിയ നമ്പർ പതിപ്പിച്ചു.
അഡിഷനൽ എസ്പി പി.വി.ബേബി, പത്തനംതിട്ട ഡിവൈഎസ്പി എസ്.ന്യൂമാൻ, പൊലീസ് ഇൻസ്പെക്ടർ കെ.സുനുകുമാർ തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]