
മല്ലപ്പള്ളി ∙ പ്രധാന റോഡുകളിൽ വളവുകളിലെ ബസ് സ്റ്റോപ്പുകൾ മറ്റു വാഹനങ്ങളുടെ യാത്രയ്ക്കു തടസ്സമാകുന്നു.കോട്ടയം–കോഴഞ്ചേരി സംസ്ഥാനപാതയിലാണു വളവുകളിൽ ബസ് സ്റ്റോപ്പുകൾ ഏറെയുള്ളത്. മല്ലപ്പള്ളി മുതൽ പുല്ലാട് വരെയുള്ള ഭാഗങ്ങളിൽ വളവുകൾ ഒട്ടേറെയുണ്ട്.
റോഡിന്റെ വീതിക്കുറവും പ്രശ്നമാകുന്നു. കീഴ്വായ്പൂര് സ്റ്റോർമുക്ക്, സമരമുക്ക്, നെയ്തേലിപ്പടി, പടുതോട്, വെണ്ണിക്കുളം കോതകുളം, പുല്ലാട് ചാലുവാതുക്കൽ എന്നിവിടങ്ങളിൽ വളവുകളിലാണു ബസ് നിർത്തുന്നത്.
ഇരുദിശകളിലേക്കുമുള്ള ബസുകൾ നിർത്തുന്നതോടെ മറ്റു വാഹനങ്ങൾക്കു പോകുന്നതിനു കഴിയാറില്ല.
ഒരുദിശയിലേക്കുള്ള ബസ് മാത്രം നിർത്തുമ്പോഴും അതിനെ മറികടന്നു വാഹനങ്ങൾ പോകുന്നത് അപകടഭീതിയിലാണ്. കെഎസ്ആർടിസി, സ്വകാര്യ ബസുകളുടെ മത്സരയോട്ടം കൂടിയാകുമ്പോൾ ഏതുസമയവും അപകടമുണ്ടാകാനുള്ള സാധ്യതയുമേറെയാണ്.
തിരുവല്ല റോഡിൽ മൂശാരിക്കവല, മടുക്കോലി എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകളും വളവുകളിലാണ്. മടുക്കോലി കവലയിലെ സ്റ്റോപ്പിൽ ബസ് നിർത്തിയിടുന്നതിനാൽ കല്ലൂപ്പാറ ഭാഗത്തുനിന്ന് എത്തുന്ന വാഹനങ്ങൾ മല്ലപ്പള്ളി റോഡിലേക്ക് പ്രവേശിക്കുന്നത് അപകടഭീതിയിലാണ്.
ഇടുങ്ങിയതും തിരക്കുള്ളതുമായ റോഡുകളിലെ അപകടത്തിനും ഗതാഗതക്കുരുക്കിനും അറുതി വരുത്താൻ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കാൻ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]