
കാടേറുന്നു; വലിയ പാലത്തിന്റെ നടപ്പാത വലിയപേടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മല്ലപ്പള്ളി ∙ വലിയപാലത്തോടു ചേർന്നുള്ള നടപ്പാലത്തിൽ കാടുകയറുന്നു.നടപ്പാലത്തിന്റെ സുരക്ഷാവേലിയിലാണു വള്ളിപ്പടർപ്പുകൾ വ്യാപിക്കാൻ തുടങ്ങിയത്.ഇത്തരത്തിലുള്ള സ്ഥിതി തുടർന്നാൽ മറ്റിടങ്ങളിലേക്കും വ്യാപിക്കാം. ഒട്ടേറെ യാത്രക്കാരാണ് നടപ്പാലത്തിലൂടെ അക്കരെയിക്കരെ കടക്കുന്നത്. നടപ്പാലത്തിന്റെ പടവുകൾ കയറിയിറങ്ങുന്നതും അപകടഭീതിയിലാണെന്ന് യാത്രക്കാർ പറയുന്നു. കാലിടറിയാൽ ഇരുമ്പിൽ നിർമിച്ചിട്ടുള്ള പടിക്കെട്ടിൽ വീണു പരുക്കേൽക്കാം.
ഉയരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ മുതിർന്നവർക്ക് പടവുകളിലേക്കു പ്രവേശിക്കുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. ടാറിങ്ങും മറ്റിടങ്ങളിലേക്കാളും ഉയരത്തിലാണ്. ഇക്കാരണത്താൽ അപകടസാധ്യതയും സാധ്യതയുമുണ്ട്.ഇരുമ്പുതകിടുകളിൽ പലതിന്റെയും വെൽഡിങ് ഇളകിയതും അപകടഭീഷണിയാണ്. കൂടുതൽ ജീർണാവസ്ഥയിലെത്തിയ തകിടുകൾ 2 വർഷം മുൻപ് മാറ്റി സ്ഥാപിച്ചിരുന്നു. ഇപ്പോൾ ചിലത് തുരുമ്പെടുക്കാൻ തുടങ്ങിയിട്ടുണ്ട്. നടപ്പാലത്തിലൂടെയുള്ള യാത്ര സുരക്ഷിതമാക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം.