
പത്തനംതിട്ട ജില്ലയിൽ ഇന്ന് (09-04-2025); അറിയാൻ, ഓർക്കാൻ
ഗെസ്റ്റ് ലക്ചറർ ഒഴിവ്
റാന്നി ∙സെന്റ് തോമസ് കോളജിൽ ഇംഗ്ലിഷ്, കംപ്യൂട്ടർ സയൻസ്, ഗണിത ശാസ്ത്രം, ഹിന്ദി, ബോട്ടണി ആൻഡ് സുവോളജി എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്.
അപേക്ഷകർ കോട്ടയം ഡിഡി ഓഫിസിൽ റജിസ്റ്റർ ചെയ്തവരാകണം. അപേക്ഷകൾ 24ന് മുൻ മാനേജ്മെന്റ് ഓഫിസിൽ ലഭിക്കണം.
ജർമൻ ഭാഷ കോഴ്സുകൾ
റാന്നി ∙സെന്റ് തോമസ് കോളജിൽ 10ന് ജർമൻ ഭാഷ പഠിക്കുന്നതിനുള്ള കോഴ്സുകൾ ആരംഭിക്കും. സ്കൂൾ കുട്ടികൾക്കും പ്രഫഷനൽ കോഴ്സുകൾ പാസായി നിൽക്കുന്നവർക്കും ചേരാം.
ഫോൺ: 8301057965, 9961561435. വൈദ്യുതി മുടക്കം
മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ ചീങ്കപ്പാറ, പുതുശേരി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പന്തളം ∙ പന്തളം തെക്കേക്കര സെക്ഷന്റെ പരിധിയിലുള്ള ഐക്കാട് ഐടിസി, ഐക്കാട് സൗത്ത്, ആനന്ദപ്പള്ളി ടവർ, അട്ടകുളം, കാരിയ്ക്കൽ, കുഴിപ്പള്ളി, പോത്രാട് ക്രഷർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ടച്ചിങ് ജോലികൾ നടക്കുന്നതിനാൽ വൈദ്യുതി വിതരണം മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]