പത്തനംതിട്ട ∙ ജില്ലാ സ്റ്റേഡിയത്തിലെ നീന്തൽക്കുളം, ഗാലറി ഉൾപ്പെടെ ഒന്നാംഘട്ട
ഉദ്ഘാടനം വീണ്ടും മാറ്റിവച്ചു. ഈ മാസം 5ന് ആണ് ആദ്യം ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.
പിന്നീട് 8ലേക്കു മാറ്റി. എന്നാൽ, ഈ മാസം 11നാണ് ഇനി ഉദ്ഘാടനമെന്നാണു പുതിയ അറിയിപ്പ്.
കായികമന്ത്രി വി.അബ്ദുറഹ്മാനെയാണ് ഉദ്ഘാടകനായി നിശ്ചയിച്ചിട്ടുള്ളത്. വിളംബര ഘോഷയാത്ര ഉൾപ്പെടെ നടത്തുമെന്നുള്ള തയാറെടുപ്പിലാണ് സംഘാടകർ.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ ഉദ്ഘാടന മാമാങ്കം നടത്താനുള്ള തിരക്കിട്ട
നീക്കമാണ് എൽഡിഎഫ് സർക്കാർ നടത്തുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടെയാണ് ജില്ലാ സ്റ്റേഡിയം ഉദ്ഘാടനം തുടർച്ചയായി മാറ്റി വയ്ക്കപ്പെടുന്നത്. നീന്തൽക്കുളത്തിന്റെ നിർമാണം പൂർത്തിയാക്കി വെള്ളം നിറച്ചിട്ടുണ്ട്.
8 ലെയ്ൻ 400 മീറ്റർ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, നാച്വറൽ ഫുട്ബോൾ ടർഫ്, പവിലിയൻ, ഗാലറി മന്ദിരങ്ങൾ തുടങ്ങിയവ വിഭാവനം ചെയ്തതാണ് സ്റ്റേഡിയം. കിഫ്ബി ഫണ്ടിൽനിന്ന് 47.9 കോടി രൂപ ചെലവഴിച്ചാണ് നിർമാണം .
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

