പത്തനംതിട്ട ∙ വിശ്വാസവഴികളെ ഭക്തിസാന്ദ്രമാക്കി മഞ്ഞനിക്കര പെരുന്നാളിന് കൊടിയേറി.
മഞ്ഞനിക്കരയിൽ കബറടങ്ങിയ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിടത്തിൽ പ്രാർഥിച്ച് അനുഗ്രഹം തേടി നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു തീർഥാടന പദയാത്രകൾ തുടങ്ങി. ദയറ കത്തീഡ്രൽ രാവിലെ യൂഹാനോൻ മാർ മിലിത്തിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, മാത്യൂസ് മാർ തേവോദോസിയോസ് എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന നടന്നു. തുടർന്ന് യൂഹാനോൻ മാർ മിലിത്തിയോസ് കൊടിയേറ്റു കർമം നിർവഹിച്ചു.
കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, ഗീവർഗീസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ തേവോദോസിയോസ് എന്നിവർ സന്നിഹിതരായിരുന്നു.
വൈകിട്ട് ഓമല്ലൂർ കുരിശടിയിൽ ദയറ അധിപൻ ഗീവർഗീസ് മാർ അത്തനാസിയോസ് കൊടിയേറ്റി. ഇതിനുള്ള കൊടി വിശുദ്ധ മോറാന്റെ കബറിടത്തിൽ നിന്ന് ആഘോഷമായാണ് ഓമല്ലൂരിൽ എത്തിച്ചത്.
പള്ളിയിലെ കൊടിയേറ്റിനു ശേഷം നേർച്ച ചെമ്പിൽ അരിയിടീൽ കർമവും നടന്നു. ഫാ.എബി സ്റ്റീഫൻ, ഫാ.
രഞ്ജി ജോർജ്, റോയ്സ് മാത്യു, രാജൻ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
കണ്ണൂർ കേളകം, മലബാർ ചെറ്റപ്പാലം, കൽപറ്റ, മീനങ്ങാടി, കോഴിക്കോട്, അങ്കമാലി , കോതമംഗലം, പെരുമ്പാവൂർ, വടക്കൻ പറവൂർ, ആലുവ, കരിങ്ങാച്ചിറ, കാക്കനാട്, മൂവാറ്റുപുഴ, കട്ടപ്പന, കൂത്താട്ടുകുളം, തൊടുപുഴ, ഹൈറേഞ്ച് മേഖല, അടിമാലി, തുമ്പമൺ ഭദ്രാസനത്തിലെ കിഴക്കൻ മേഖല, കൊല്ലം ഭദ്രാസനത്തിലെ തെക്കൻ മേഖല , നിരണം ഭദ്രാസനത്തിലെ പടിഞ്ഞാറൻ മേഖല, കട്ടപ്പന, പീരുമേട്, റാന്നി ഉൾപ്പെട്ട ഹൈറേഞ്ച് മേഖല, എന്നിവിടങ്ങളിൽ നിന്നു തീർഥയാത്ര സംഘങ്ങൾ 13 നു മഞ്ഞനിക്കര കബറിങ്കൽ എത്തിച്ചേരും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

