മാരാമൺ ∙ അദ്ഭുതങ്ങളിലൂടെ ദൈവം എങ്ങനെ ഇടപെടുന്നുവെന്ന് തിരിച്ചറിയണമെങ്കിൽ ദൈവശബ്ദത്തിനു ചെവികൊടുക്കണമെന്ന് ഡോ.ക്ലിയോഫസ് ജെ. ലാറു.
മാരാമൺ കൺവൻഷൻ ഉദ്ഘാടന യോഗത്തിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ബിലയാമിന്റെ യാത്രയിൽ അവന്റെ കഴുത അവനോട് സംസാരിക്കുന്നു.
ബിലയാമും സംസാരിക്കുന്ന കഴുതയും നമ്മെ അമ്പരപ്പിക്കും. കഴുത എങ്ങനെ സംസാരിക്കുന്നുവെന്നത് അദ്ഭുത ചോദ്യമാണ്.
വേദപുസ്തകം ശാസ്ത്രഗ്രന്ഥം അല്ലാത്തതുകൊണ്ട് എങ്ങനെയെന്ന ചോദ്യത്തിന്റെ വിവരങ്ങൾ നാം കാണുന്നില്ല. സംഖ്യാപുസ്തകത്തിന്റെ ആരംഭം തന്നെ ദൈവവും മോശയും തമ്മിലുള്ള കൂടിക്കാഴ്ചയും സംഭാഷണവുമാണ് .
ദൈവം സംസാരിക്കുകയും മോശ അനുസരിക്കുകയും ചെയ്യുന്നു.
ദൈവത്തിന്റെ വാക്കുകൾ കേൾക്കേണ്ടതിന്റെ പ്രാധാന്യം ഇത് ഓർമിപ്പിക്കുന്നു. ദൈവ വചനത്തിന്റെ പ്രാധാന്യം എന്താണെന്ന് തിരിച്ചറിയണം.
ദൈവവാക്കുകളെ നാം പ്രാവർത്തികമാക്കണം. ദൈവസംഭാഷണം വെറും വാക്കുകൾ അല്ല, അത് സ്വർഗീയ അരുളപ്പാടാണ്.
അത് കൃത്യമായി നിറവേറും. സംഖ്യാപുസ്തകത്തിന്റെ ആരംഭം മുതൽ ദൈവമാണ് സംസാരിക്കുന്നത്.ഇസ്രയേൽ ജനം ദൈവവചനം കേട്ടിട്ടും, അനുസരിച്ചില്ല.
എന്നാൽ ദൈവം ജനത്തോട് എന്തൊക്കെ പറഞ്ഞിട്ടുണ്ടോ, അതെല്ലാം നിവർത്തിച്ചിട്ടുണ്ട്. വാഗ്ദത്തം പോലെ തന്നെ ദൈവം ജനത്തെ ഒരുക്കി.
അവർക്കായി വിമോചകനായ മോശയെയും മറ്റും നൽകി വഴിനയിച്ചു.
ദൈവം വാഗ്ദത്തം പാലിച്ചപ്പോൾ ജനം പരാതികളുടെ ഭാണ്ഡം ദൈവത്തിന് മുന്നിൽ തുറന്നിട്ടു. വിശുദ്ധനാട്ടിലേക്ക് പ്രവേശിച്ചപ്പോൾ അവരുടെ വിശ്വാസം കുറഞ്ഞു.
വീണ്ടും അനുസരണക്കേട് തുടർന്നു. എന്നാൽ ദൈവം ജനത്തോട് എന്നും സമീപസ്ഥനും വിശ്വസ്ഥനുമായിരുന്നു.
ദൈവശബ്ദം കേൾക്കുന്നതിനായി നാമും പരിശ്രമിക്കണം. ഈ ലോകത്തിൽ ദൈവ ഇഷ്ടം തിരിച്ചറിഞ്ഞ് ശരിയായി പ്രവർത്തിക്കണം.
ഉള്ളിൽ പ്രവേശിക്കുന്നതിനു ദൈവത്തെ അനുവദിക്കണം. തന്നെ കാണാനും സ്നേഹത്തോടെ നിലകൊള്ളാനും ദൈവം നമ്മെ വെല്ലുവിളിക്കുന്നതായും ഡോ.
ലാറു പറഞ്ഞു.
‘സൃഷ്ടിതാവിലേക്ക് മടങ്ങിവരിക’
മലയും പുഴയും കടന്ന് പൊള്ളുന്ന വെയിലിനെ അവഗണിച്ച് വിശ്വാസികൾ പമ്പയാറിന്റെ തീരത്തെ ഓലപ്പന്തലിലേക്ക് മണിക്കൂറുകൾക്കു മുൻപുതന്നെ എത്തി. വിശ്വാസസഹസ്രങ്ങളെ സാക്ഷിയാക്കി മാരാമൺ കൺവൻഷന് തുടക്കം.മാനവികത ഉണരുന്ന ധ്യാനചിന്തകൾ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പങ്കുവച്ചതോടെ ഇനിയുള്ള ഒരാഴ്ചക്കാലത്തെ മാരാമണ്ണിലെ ആധ്യാത്മിക ധന്യതയുടെ ദിനരാത്രങ്ങൾക്ക് തുടക്കമായി.
തിരുവചനം കേൾക്കുന്നതിനുള്ള താൽപര്യവും കേട്ടാലും കേട്ടാലും മതിവരാത്ത വചന വ്യാഖ്യാനങ്ങളും സ്വർഗോന്നതിയോളം വിശ്വാസികളെ ഉണർത്തുകയായിരുന്നു.
പ്രതിസന്ധികളെ ഭേദിക്കുന്ന പ്രാർഥന, വചന സന്ദേശങ്ങൾ, പരിശുദ്ധതയിൽ ആനന്ദം കണ്ടെത്തുന്ന വിശ്വാസികൾ ഇതെല്ലാം ഈ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. വിശ്വാസത്തിൽ ഉറയ്ക്കുന്നതിനും ദൈവത്തിൽ ആശ്രയിക്കുന്നതിനും ക്രിസ്തുവിന്റെ രക്ഷാകമായ പദ്ധതിയിൽ പങ്കുചേരുന്നതിനും എല്ലാവരെയും സുവിശേഷ വേലയിൽ പങ്കാളി ആക്കുന്നതിനും ഈ വചനോത്സവം കൊണ്ട് കഴിയുന്നു.
സൃഷ്ടിതാവിലേക്ക് മടങ്ങിവരിക എന്നതാണ് മാരാമൺ കൺവൻഷന്റെ എക്കാലത്തേയും എന്നേക്കുമായുള്ള ചിന്താവിഷയം. ദൈവ സ്നേഹത്തിന്റെ പ്രഘോഷണമാണ് കൺവൻഷനിലെ കേന്ദ്രബിന്ദു.
സാഹോദര്യത്തോടെ…ഉദ്ഘാടനത്തിനെത്തിയത് ഒട്ടേറെസാമുദായിക, രാഷ്ട്രീയ നേതാക്കൾ
മണൽപരപ്പിലേക്ക് വിശ്വാസികൾ ഒഴുകിയെത്തി.
130–ാമത് മാരാമൺ കൺവൻഷന്റെ ഉദ്ഘാടന യോഗത്തിൽ പങ്കെടുക്കാൻ സഹോദരി സഭയിലെ ബിഷപ്പുമാരും മാർത്തോമ്മാ സഭയിലെ ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ്, ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ.തോമസ് മാർ തീത്തോസ്, ഡോ.ജോസഫ് മാർ ഇവാനിയോസ്, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിം എന്നിവരും സിഎസ്ഐ മധ്യ കേരള മഹായിടവക ബിഷപ് ഡോ.സാബു മലയിൽ കോശി, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അധ്യക്ഷൻ സാമൂവൽ തെയോഫിലോസ് മെത്രാപ്പൊലീത്ത, യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ കൂറിലോസ് എന്നിവരും പങ്കെടുത്തു.
മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാത്യു ടി.തോമസ്, പ്രമോദ് നാരായൺ, കെ.യു.ജനീഷ് കുമാർ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, മുൻ മന്ത്രി പന്തളം സുധാകരൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയ്, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ് ബോർഡ് ചെയർമാൻ പീലിപ്പോസ് തോമസ്, ഓട്ടോ കാസ്റ്റ് ചെയർമാൻ അലക്സ് കണ്ണമല, ഹൗസ് ഫെഡ് വൈസ് ചെയർമാൻ ജോർജ് മാമ്മൻ കൊണ്ടൂർ, കെപിസിസി ജനറൽ സെക്രട്ടറി പി.മോഹൻരാജ്, സെക്രട്ടറി, റിങ്കു ചെറിയാൻ, കേരള കോൺഗ്രസ് അഡ്വൈസർ ജോർജ് കുന്നപ്പുഴ, സെറിഫെഡ് ചെയർമാൻ വിക്ടർ ടി.തോമസ്, മാർത്തോമ്മാ സഭ വികാരി ജനറൽ റവ.മാത്യു ഫിലിപ്, അൽമായ ട്രസ്റ്റി അൻസിൽ സഖറിയ കോമാട്ട്, വൈദിക ട്രസ്റ്റി ഡേവിഡ് ഡാനിയൽ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് വക്താവ് ഫാ.സിജോ പന്തപ്പള്ളിൽ, മറിയ ഉമ്മൻ, കെസിസി ജനറൽ സെക്രട്ടറി പ്രകാശ് പി.തോമസ്, കെ.ജയവർമ്മ എന്നിവരും ഉദ്ഘാടനയോഗത്തിനെത്തിയിരുന്നു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

