അടൂർ ∙ ഏറത്ത് പഞ്ചായത്തിലെ നെല്ലിമുകൾ പ്രദേശത്ത് ജലവിതരണം മുടങ്ങിയതിനെ തുടർന്ന് ജലഅതോറിറ്റി ഓഫിസിനു മുൻപിൽ പ്രദേശവാസിയുടെ ഒറ്റയാൾ സമരം. അലൻ വില്ലയിൽ റെജി ചാക്കോയാണ് ഇന്നലെ രാവിലെ കുടവുമായി ഓഫിസിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തിയത്. അദ്ദേഹത്തിന്റെ വീട് നിൽക്കുന്ന 17ാം വാർഡിൽ മൂന്നു മാസമായി വെള്ളമില്ല.
ഇതിൽ പ്രതിഷേധിച്ചായിരുന്നു സമരം.
നാട്ടിൽ വെള്ളമില്ലെന്ന പരാതി കേൾക്കാൻ ആളില്ലാത്ത അവസ്ഥയാണെന്നും പരിഹാര അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ പ്രശ്നത്തിന് പരിഹാരം കണ്ടെന്നാണ് അടൂർ ജലഅതോറിറ്റി അധികൃതർ നൽകിയ മറുപടിയെന്നും റെജി ചാക്കോ പറഞ്ഞു. തുടർന്ന് ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ജലഅതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടതോടെ പ്രദേശത്ത് വെള്ളമെത്തുകയും സമരം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ഒരു മാസക്കാലമായി കടമ്പനാട് ശുദ്ധജല പദ്ധതിക്കു കീഴിലുള്ള പ്രദേശങ്ങളിൽ ജലവിതരണം പ്രതിസന്ധിയിലാണ്.
താൽക്കാലിക പരിഹാരം കണ്ടെങ്കിലും എല്ലാ പ്രദേശത്തും വെള്ളം എത്തിയിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

