കീഴ്വായ്പൂര് ∙ ഏഴു വർഷം നിർമാണം നടത്തിയിട്ടും പ്രവർത്തനസജ്ജമാകാതെ നാരകത്താനിയിലെ അങ്കണവാടി കെട്ടിടം. ലക്ഷങ്ങൾ ചെലവഴിച്ച കെട്ടിടം അനാഥമായി.നാരകത്താനി കവലയ്ക്കു സമീപം 67–ാം നമ്പർ അങ്കണവാടിക്കായി നിർമിക്കുന്ന കെട്ടിടത്തിന്റെ പൂർത്തീകരണമാണ് അനന്തമായി നീളുന്നത്.
അങ്കണവാടിയുടെ പ്രവർത്തനം ഇപ്പോഴും വാടക കെട്ടിടത്തിലാണ്. 2017–18 ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ 8 ലക്ഷവും ഐസിഡിഎസ് ഫണ്ടിൽനിന്നു 7 ലക്ഷം രൂപയും ചെലവഴിച്ചാണു കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്.
പടുതോട്–എഴുമറ്റൂർ റോഡുനിരപ്പിൽ അങ്കണവാടി, 1–ാം നിലയിൽ വാർഡ്തല കുടുംബശ്രീ ഓഫിസ്, ഗ്രാമകേന്ദ്രം, റോഡുനിരപ്പിൽ താഴെയുള്ള ഭാഗത്തു ഹാൾ എന്നിങ്ങനെ 3 നിലകളിലുള്ള കെട്ടിടമാണു വിഭാവനം ചെയ്തിരുന്നത്.
ഇത്രയും പ്രവൃത്തികൾ പൂർത്തിയാകില്ലെന്നതിനാൽ 2022–23 വർഷത്തെ പഞ്ചായത്ത് പദ്ധതിയിൽ 10 ലക്ഷം രൂപയും വകയിരുത്തി. വർഷങ്ങളായി നിലച്ചിരുന്ന പ്രവൃത്തികൾ തുക അനുവദിച്ചതിനെ തുടർന്നു തുടങ്ങിയെങ്കിലും മന്ദഗതിയിലാണു നടത്തിയിരുന്നത്.
കതകും ജനാലയുമൊക്കെ സ്ഥാപിച്ചു. ഭിത്തിയിൽ സിമന്റ് തേപ്പും നടത്തി.
ഇപ്പോൾ മാസങ്ങളായി ഈ സ്ഥിതി തുടരുകയാണ്. മുകളിലത്തെ നിലയിലെ മേൽക്കൂരയുടെ കോൺക്രീറ്റ്, ഭിത്തിയുടെ നിർമാണം ഉൾപ്പെടെയുള്ള പണികളും അവശേഷിക്കുന്നു. കെട്ടിടത്തിന്റെ പരിസരത്ത് കാട് വളർന്നു.
കെട്ടിടത്തിന്റെ ഭിത്തികളിലേക്കും വള്ളിപ്പടർപ്പുകൾ കയറിത്തുടങ്ങി. പ്രവൃത്തികൾ പൂർത്തിയാക്കി അങ്കണവാടിയുടെ പ്രവർത്തനം മാറ്റുന്നതിന് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

