കോന്നി ∙ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബിഎൽഒമാർക്ക് ഇരുട്ടടിയായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും. പല സ്ഥലങ്ങളിലും ബിഎൽഒമാർ തങ്ങളുടെ ഉത്തരവാദിത്തങ്ങൾ പൂർത്തീകരിക്കാതെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും ചെയ്യേണ്ട
അവസ്ഥയിലാണിപ്പോൾ. വോട്ടർ പട്ടിക പരിഷ്കരണ വിവരശേഖരണ ഘട്ടം ഒരാഴ്ച കൂടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നീട്ടി നൽകിയിട്ടുണ്ട്. എന്നാൽ, 9ന് തുടങ്ങുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഡ്യൂട്ടി ലിസ്റ്റിൽ ജില്ലാ ഭരണകൂടം ബിഎൽഒമാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. പല ജില്ലകളിലും ബിഎൽഒമാരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ ജില്ലാ നേതൃത്വം തീരുമാനം എടുത്തിട്ടുണ്ട്.
എസ്ഐആർ ഡ്യൂട്ടിക്കായി കൂടുതൽ ജീവനക്കാരെ സംസ്ഥാനങ്ങൾ നിയോഗിക്കണമെന്ന കോടതി വിധി നിലനിൽക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ബിഎൽഒമാരെ ഒഴിവാക്കാൻ ആവശ്യമായ കാരണങ്ങൾ ഉള്ളപ്പോഴും ആർഒ ഓഫിസുകളിൽനിന്നു ജീവനക്കാരെ ജോലിക്കായി നിർബന്ധിക്കുന്നതായാണ് പരാതി.
മറ്റു ജോലികൾ ഇല്ലാത്ത ഒട്ടേറെ ജീവനക്കാർ ഉള്ളപ്പോഴാണ് ഇ ഡ്രോപ് സംവിധാനത്തെ പഴിചാരി പലരും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാകുന്നത്. ഇതുസംബന്ധിച്ച് നടപടി സ്വീകരിക്കണമെന്ന് ബിഎൽഒമാർ പലതവണ ആവശ്യപ്പെട്ടിട്ടും ജില്ലാ ഭരണ നേതൃത്വം അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

