പത്തനംതിട്ട ∙ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ജില്ലയിൽ ഹരിത പോളിങ് ബൂത്തുകൾ സജ്ജമായി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഹരിത മാർഗ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ശുചിത്വ മിഷന്റെ നിർദേശ പ്രകാരം ജില്ലയിൽ ഹരിത പോളിങ് ബൂത്തുകൾ സജീകരിച്ചിരിക്കുന്നത്.
ജില്ലയിൽ 57 ഹരിത പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് മാതൃകാ പോളിങ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്.
ഹരിതചട്ടവുമായും വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ബന്ധപ്പെട്ട സന്ദേശങ്ങളും ബൂത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഹരിതചട്ടത്തിന്റെ പ്രാധാന്യം മനസിലാക്കി നൽകാൻ ലഘുലേഖകളും ബൂത്തിൽ ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശ പ്രകാരം പ്രചാരണം മുതൽ വോട്ടെടുപ്പിന് ശേഷമുള്ള ശുചീകരണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. പ്രചാരണം പരിപാടികൾ മുതൽ പോളിങ് ബൂത്തൊരുക്കൽ വരെയും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാനാണ് കമ്മീഷൻ നിർദേശം നൽകിയിരിക്കുന്നത്.
പ്രചരണത്തിന് ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, പോസ്റ്ററുകൾ എന്നിവയിൽ പിവിസി, ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, തുടങ്ങിയ പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല.
മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത പേപ്പർ, നൂറ് ശതമാനം കോട്ടൺ, ലിനൻ പോലുള്ള പുനരുപയോഗിക്കാവുന്ന വസ്തുകൾ എന്നിവയാണ് ഉപയോഗിക്കേണ്ടത്. നിർദേശങ്ങൾ ലംഘിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
വോട്ടർമാർ വോട്ടർ സ്ലിപ്പുകൾ പോളിങ് ബൂത്ത് പരിസരത്ത് ഉപേക്ഷിക്കാതെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ബിന്നുകളിൽ നിക്ഷേപിക്കണം.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലും വിതരണ-സ്വീകരണ കേന്ദ്രങ്ങളിലും മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിച്ചു ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

