ശബരിമല∙ തീർഥാടകർക്ക് ആശ്വാസം പകർന്നു സന്നിധാനത്തെ തിരക്കൊഴിഞ്ഞു. വലിയ നടപ്പന്തൽ കാലിയായി.
കാത്തുനിൽപില്ലാതെ പതിനെട്ടാംപടി കയറ്റം.മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമലയിൽ ഏറ്റവും കുറവ് തീർഥാടകർ എത്തിയ ദിവസമായിരുന്നു ഇന്നലെ. ശനിയാഴ്ച പുലർച്ചെ മുതൽ രാത്രി വൈകി വരെ ഇവിടെ തീർഥാടകർ തിങ്ങിനിറഞ്ഞു നിന്നു എങ്കിൽ ഇന്നലെ മിക്കപ്പോഴും സന്നിധാനം വലിയ നടപ്പന്തൽ ആരുമില്ലാതെ കാലിയായി കിടക്കുന്നത് കാണാമായിരുന്നു.
പുലർച്ചെ 3ന് നട
തുറന്ന സമയത്ത് നടപ്പന്തലിൽ അൽപം തിരക്കുണ്ടായിരുന്നു. 8 നിരകൾ ഉള്ളതിൽ 5 വരിയിൽ മാത്രമാണ് പതിനെട്ടാംപടി കയറാൻ ക്യൂ ഉണ്ടായിരുന്നത്. രാവിലെ 3 മുതൽ 6 വരെ 21,128 പേർ ദർശനം നടത്തി. പിന്നെ ഒരു വരിയിൽ നിൽക്കാനുള്ള തീർഥാടകർ മാത്രമാണ് മലകയറി എത്തിയത് ഉച്ചപൂജ കഴിഞ്ഞ് നട
അടച്ചപ്പോൾ 42,957 പേർ ദർശനം നടത്തി.
അതിൽ സ്പോട് ബുക്കിങ് വഴി 5798 പേരാണ് എത്തിയത്. വൈകിട്ട് 5 വരെയുള്ള കണക്ക് അനുസരിച്ച് 56,605 പേർ മാത്രമാണ് ദർശനം നടത്തിയത്.
അതേസമയം ശനിയാഴ്ച 92,207 പേർ ദർശനം നടത്തിയ സ്ഥാനത്താണ് ഇത്രയുമായി കുറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം സമാപിക്കുന്ന ദിവസമായതിനാലാണു തിരക്കു കുറയാൻ ഇടയാക്കിയതെന്നാണു പൊലീസിന്റെ വിലയിരുത്തൽ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

