റാന്നി ∙ പീതാംബരധാരികളായി ആയിരങ്ങൾ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയോടെ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം നാടും നഗരവും ആഘോഷിച്ചു. റാന്നി എസ്എൻഡിപി യോഗം യൂണിയൻ, പോഷക സംഘടനകൾ എന്നിവ ചേർന്നു നടത്തിയ ജയന്തി ആഘോഷം അക്ഷരാർഥത്തിൽ റാന്നിയെ മഞ്ഞക്കടലാക്കി.
റാന്നി വൈക്കം ഗുരുദേവ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. വലിയകാവ്, ചെല്ലക്കാട്, മക്കപ്പുഴ, മോതിരവയൽ, കരികുളം, അലിമുക്ക്, മുക്കം, നാറാണംമൂഴി, അത്തിക്കയം, മടന്തമൺ, കുടമുരുട്ടി, ഇടമുറി, പെരുനാട് ടൗൺ, പെരുനാട്, വയറൻമരുതി, ളാഹ, ആങ്ങമൂഴി, കോട്ടമൺപാറ, കൊച്ചുകോട്ടമൺപാറ, കോട്ടമൺപാറ ടൗൺ, കൊച്ചുകോയിക്കൽ, ഗുരുനാഥൻമണ്ണ്, സീതത്തോട്, ചിറ്റാർ, വയ്യാറ്റുപുഴ, നിലിപിലാവ്, മൺപിലാവ്, കുടപ്പനക്കുളം, കട്ടച്ചിറ, മാമ്പാറ, കണ്ണന്നുമണ്ണ്, വടശേരിക്കര, പേഴുംപാറ, തലച്ചിറ, ഉതിമൂട്, പുതുശേരിമല, ഇടക്കുളം, റാന്നി വൈക്കം, പൊന്നമ്പാറ, മാടമൺ, റാന്നി ടൗൺ, കക്കാട്, വലിയകുളം, കുമ്പളത്താമൺ, പടയണിപ്പാറ, കുടപ്പനക്കുളം, പാമ്പിനി, കോട്ടക്കുഴി എന്നീ ശാഖകളിൽ നിന്നുള്ളവർ പങ്കെടുത്തു.
പെരുമ്പുഴ, മാമുക്ക് വഴി ഘോഷയാത്ര ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന സമ്മേളനം പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം ചെയർമാൻ വി.കെ.വാസുദേവൻ വയറൻമരുതി അധ്യക്ഷനായി. തിരുവനന്തപുരം വിശ്വസംസ്കാര ഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
യുവസംരംഭകൻ പി.വി.ജയൻ സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ മണ്ണടി മോഹനൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ റൂബി കോശി, പ്രകാശ് കുഴികാല, ബിന്ദു റെജി, എ.ബഷീർ, പെരുനാട് ശ്രീനാരായണ സംയുക്ത സമിതി പ്രസിഡന്റ് പ്രമോദ് വാഴാംകുഴിയിൽ, പി.എസ്.സുകുലാൽ, ഇന്ദിര മോഹൻദാസ്, ഷീജ വാസുദേവൻ, ദീപു കണ്ണന്നുമൺ, ആദർശ് പുതുശേരിമല, സൂരജ് വയറൻമരുതിക്കൽ, അനൂപ് കമലാസനൻ, സിന്ധു കുടമുരുട്ടി എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]