വെച്ചൂച്ചിറ ∙ പൈപ്പുകൾ സ്ഥാപിക്കുന്ന പണികൾ പേരിനു നടക്കുന്നതൊഴിച്ചാൽ ജലവിതരണ പദ്ധതിയുടെ നവീകരണം കടലാസിൽ മാത്രം. ജലശുദ്ധീകരണ പ്ലാന്റ്, സംഭരണികൾ എന്നിവയുടെ നിർമാണം തുടങ്ങിയിട്ടില്ല.
പമ്പാനദിയിലെ പെരുന്തേനരുവിയിൽ നിർമിച്ചിട്ടുള്ള കിണറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്ത് ആശ്രമം പ്ലാന്റിൽ എത്തിച്ച് കുംഭിത്തോട്, കുന്നം, പ്ലാവേലിനിരവ്, തലമുട്ടിയാനിപ്പാറ എന്നീ സംഭരണികളിലൂടെ വിതരണം ചെയ്യുന്നതാണ് നിലവിലെ പദ്ധതി. വേനൽക്കാലത്ത് പമ്പാനദിയിൽ ജലവിതാനം കുറയുമ്പോൾ പമ്പിങ്ങിന് ആവശ്യത്തിനു വെള്ളം കിട്ടാറില്ല.
ഇതിനു പരിഹാരം കാണാൻ എരുമേലി ജലവിതരണ പദ്ധതിയുടെ ഇടത്തിക്കാവ് കിണറ്റിൽനിന്ന് വെച്ചൂച്ചിറയ്ക്കും വെള്ളമെത്തിക്കുകയാണ് ലക്ഷ്യം.
നിലവിൽ 2.25 ദശലക്ഷം ലീറ്റർ ശേഷിയാണു പദ്ധതിക്കുള്ളത്. അതു 8 ദശലക്ഷം ലീറ്റർ ശേഷിയായി വർധിപ്പിക്കും.
വെച്ചൂച്ചിറ, പഴവങ്ങാടി, നാറാണംമൂഴി എന്നീ പഞ്ചായത്തുകളുടെ ഭാഗികമായ മേഖലകളിൽ വിതരണം നടത്തുന്നതാണു പദ്ധതി. ഇതു നവീകരിക്കുന്നതിന് 62.58 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ട്രാൻസ്ഫോമർ, ട്രാൻസ്ഫോമർ മുറി എന്നിവയൊഴികെ എല്ലാ പണികളും കരാർ ചെയ്തിട്ടുണ്ട്. നവോദയയിലാണ് പുതിയ ശുദ്ധീകരണ പ്ലാന്റ് പണിയുന്നത്.
65 മില്ലിമീറ്റർ മുതൽ 300 മില്ലിമീറ്റർ വരെ വ്യാസമുള്ള ഡിഐ, ജിഐ, പിവിസി എന്നീ പൈപ്പുകൾ 113.96 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കും.
13 സംഭരണികൾ പദ്ധതിയിലുണ്ടാകും. അവയുടെ സ്ഥാനവും ലക്ഷം ലീറ്ററിൽ ശേഷിയും ചുവടെ.
നവോദയ ഒഎച്ച് (5), നവോദയ സംപ് (2.50), നവോദയ ഒഎച്ച് (0.40), കുന്നം ഒഎച്ച് (9), കുന്നം ജിഎൽ (2.45), ആശ്രമം (7), വാഹമുക്ക് (0.50), നിരവ് (2), കുംഭിത്തോട് 2.50), ആനമാടം (2), അച്ചടിപ്പാറ (0.40), ചെമ്പനോലി (2), പുള്ളികല്ല് (0.50). ജല വിതരണ പൈപ്പുകളും പമ്പിങ് മെയിനും സ്ഥാപിക്കുന്ന പണികൾ 35.77 കോടി രൂപയ്ക്കാണു കരാർ നൽകിയിരിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]