പത്തനംതിട്ട ∙ ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി എസ്എൻഡിപി യോഗം പത്തനംതിട്ട
യൂണിയനിലെ 54 ശാഖകളിലും ചതയദിന ഘോഷയാത്രയും സമൂഹ പ്രാർഥനയും നടത്തി. തേക്കുതോട് 4024 നമ്പർ സെൻട്രൽ ശാഖയിലെ ശ്രീനാരായണ ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ബി.മുരളീധരൻ അധ്യക്ഷത വഹിച്ചു.
ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.ജി.ആനന്ദൻ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ, യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.
സുന്ദരേശൻ, മൈക്രോ ഫിനാൻസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, ശാഖാ സെക്രട്ടറി കെ.ആർ.രമണൻ, ശാഖാ വൈസ് പ്രസിഡന്റ് സി.എൻ.ബിജു, ജി.സുധീർ, സി.വി.നരേന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് ലതാ സുരേഷ്, വസന്ത വി.ആനന്ദ്, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സ്നേഹേന്ദു എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]