
താറാവ് വളർത്തൽ പരിശീലനം
തിരുവല്ല ∙ മഞ്ഞാടി ഡെക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിൽ നാളെ നടത്താനിരുന്ന താറാവ് വളർത്തൽ സൗജന്യ പരിശീലനം 10ന് 10 മുതൽ 5 വരെ നടക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു.
അധ്യാപക ഒഴിവ്
കുളനട ∙ മാന്തുക ഗവ.
യുപി സ്കൂളിൽ ഒഴിവുള്ള ഒരു എൽപിഎസ്ടി അധ്യാപക ഒഴിവിലേക്ക് 10ന് 10.30 ന് അഭിമുഖം നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫിസിൽ ഹാജരാകണം.
9495236464. ജല വിതരണം മുടങ്ങും
വടശേരിക്കര ∙ ചിറ്റാർ ജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസിൽ ചെളി നീക്കുന്ന പണി നടക്കുന്നതിനാൽ ഇന്നു മുതൽ 5 ദിവസത്തേക്കു ജല വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ലാബ് ടെക്നിഷ്യൻ ഒഴിവ്
വെച്ചൂച്ചിറ ∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യന്റെ താൽക്കാലിക ഒഴിവുണ്ട്.
അംഗീകൃത സർവകലാശാലയിൽ നിന്ന് ലാബ് ടെക്നിഷ്യൻ കോഴ്സ് ബിരുദം, മെഡിക്കൽ ലാബ് ടെക്നിഷ്യൻ കോഴ്സ് ഡിപ്ലോമ എന്നിവയിൽ ഏതെങ്കിലും ഒന്നും കൗൺസിൽ റജിസ്ട്രേഷനും ഉള്ളവർ 18ന് 10.30ന് അഭിമുഖത്തിൽ പങ്കെടുക്കണം. പൂർവവിദ്യാർഥി സംഗമം 12ന്
പത്തനംതിട്ട
∙ കാതോലിക്കേറ്റ് കോളജ് ബോട്ടണി ബിരുദാനന്തര ബിരുദ ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൂർവവിദ്യാർഥി സംഗമം ‘തിരികെ 2025’ 12ന് 9.30ന് സംഘടിപ്പിക്കുന്നു. വിരമിച്ച അധ്യാപകരെ ആദരിക്കും.
എൻസിപി (എസ്) യോഗം 10ന്
പത്തനംതിട്ട ∙ എൻസിപി (എസ്) ദേശീയ ഭാരവാഹികൾ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന വർക്കിങ് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റ്, ട്രഷറർ, ജനറൽ സെക്രട്ടറിമാർ, ജില്ലാ പ്രസിഡന്റുമാർ എന്നിവരുടെ സംയുക്ത യോഗം 10 ന് 11 മണിക്ക് എറണാകുളം സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടത്തുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് തോമസ് കെ.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]